തമിഴ് സിനിമയിലെ പ്രശസ്‍ത നിര്‍മ്മാതാവ് എ വി എം ശരവണന്‍ അന്തരിച്ചു

നാനും ഒരു പെണ്‍, സംസാരം അത് മിന്‍സാരം എന്നീ ചിത്രങ്ങള്‍ക്ക് ഫിലിംഫെയര്‍ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്

author-image
ഫിലിം ഡസ്ക്
New Update
1001453104

ചെന്നൈ: തമിഴ് സിനിമയിലെ പ്രമുഖ നിര്‍മ്മാതാവ് എ വി എം ശരവണന്‍ എന്ന ശരവണന്‍ സൂര്യമണി അന്തരിച്ചു.

Advertisment

എവിഎം പ്രൊഡക്ഷന്‍സിന്‍റെയും എവിഎം സ്റ്റുഡിയോസിന്‍റെയും ഉടമയാണ്.

 86-ാം ജന്മദിനത്തിന് പിറ്റേന്ന് ചെന്നൈയിലാണ് അന്ത്യം.

സംവിധായകനും നിര്‍മ്മാതാവുമായ അച്ഛന്‍ എ വി മെയ്യപ്പന്‍ 1945 ല്‍ സ്ഥാപിച്ചതാണ് എവിഎം സ്റ്റുഡിയോസ്.

 മകന്‍ എം എസ് ഗുഹനും ചലച്ചിത്ര നിര്‍മ്മാതാവാണ്.

എം ജി ആർ, ശിവാജി ഗണേശൻ, രജനികാന്ത്, കമൽഹാസൻ തുടങ്ങിയവരുടെ സിനിമകൾ എ വി എം ശരവണന്‍ നിര്‍മ്മിച്ചിട്ടുണ്ട്.

നാനും ഒരു പെണ്‍, സംസാരം അത് മിന്‍സാരം, ശിവാജി ദി ബോസ്, വേട്ടൈക്കാരന്‍, മിന്‍സാര കനവ്, ലീഡര്‍, അയന്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്.

നാനും ഒരു പെണ്‍, സംസാരം അത് മിന്‍സാരം എന്നീ ചിത്രങ്ങള്‍ക്ക് ഫിലിംഫെയര്‍ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

1986 ൽ മദ്രാസ് നഗരത്തിന്റെ ഷരീഫ് എന്ന ഓണററി പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്. വടപളനി എവിഎം സ്റ്റുഡിയോയിൽ പൊതുദർശനം.

Advertisment