നടിയും നർത്തകിയുമായ താര കല്യാൺ മലയാളികൾക്ക് സുപരിചിതയാണ് . ഇപ്പോൾ താരം സീരിയലുകളിൽ സജീവമാണ് . താരയുടെ മകൾ സൗഭാഗ്യ പ്രേക്ഷകർക്ക് സുപരിചിതയായി തുടങ്ങിയത് ടിക്ക് ടോക്ക് വീഡിയോകളിലൂടെയാണ്. അമ്മ താര കല്യാണിന്റെ ഡാൻസ് അക്കാദമി നോക്കി നടത്തുന്നത് സൗഭാഗ്യയും ഭർത്താവ് അർജുനുമാണ്.
തന്റെ ഏറെ നാളത്തെ ഒരു സ്വപ്നം സാധ്യമാക്കി എടുത്തിരിക്കുകയാണ് സൗഭാഗ്യ. താര കല്യാൺ അക്കാദമിയിൽ തനിക്ക് കീഴിൽ പഠിക്കുന്ന 21 കുട്ടികൾക്ക് സീറോ കോസ്റ്റ് അരങ്ങേറ്റമാണ് സൗഭാഗ്യ വെങ്കിടേഷ് സാധ്യമാക്കി നൽകിയത്.
ഇപ്പോഴിതാ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെ അമ്മ താര കല്യാൺ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തനിക്ക് സാധിക്കാത്ത കാര്യം മകൾ സൗഭാഗ്യയ്ക്ക് സാധ്യമായതിൽ താൻ അതിയായി സന്തോഷിക്കുന്നുവെന്നാണ് ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെ താര കല്യാൺ പറഞ്ഞത്
താര കല്യാണിന്റെ വാക്കുകൾ
'മുഖത്ത് ചിരിയൊന്നും കണ്ടില്ലെന്നും സൗഭാഗ്യ പറഞ്ഞിരുന്നു. അതിനുള്ള കാരണം അമ്മ എനിക്കൊപ്പം ഇല്ല എന്നുള്ളതാണ്. ഏത് പ്രായത്തിലും അമ്മ അത്യാവശ്യമാണ്. എനിക്ക് കുറച്ച് കൂടുതൽ ആവശ്യമാണ്. ഈ ഒരു ഡാൻസ് വേദിയിൽ അമ്മ ഇല്ലാത്തത് ചിന്തിക്കാൻ പോലും പറ്റുന്നില്ല. നാൽപ്പത്തിയാറ് വർഷമായി ഈ ഇൻസ്റ്റിറ്റ്യൂഷൻ പ്രവർത്തിക്കുന്നു. അതിൽ ഒറ്റ സ്റ്റേജിൽ 21 പേര് ഒരുമിച്ച് ആദ്യമായി അരങ്ങേറ്റം കുറിച്ചെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും സൗഭാഗ്യയ്ക്കാണ്.'
പലപ്പോഴും ഞാൻ ആഗ്രഹിച്ചിട്ടുണ്ട് ഒരു ഡിമാന്റുമില്ലാതെ കുട്ടികളെ പഠിപ്പിച്ച് യഥേഷ്ടം കളിക്കാൻ ഒരു വേദിയുണ്ടാക്കണമെന്ന്. പക്ഷെ എനിക്ക് സാധിച്ചില്ല. കുറച്ച് പൈസയൊക്കെ ഞാൻ വാങ്ങിയിട്ടുണ്ട്. പക്ഷെ അതിലും എന്റെ മകൾ ഒരുപാട് ഉയരങ്ങളിലാണ്.'
'കാരണം വിലമതിക്കാനാവാത്ത കല വളരെ സ്നേഹത്തോട അവൾ വാരി കോരി നൽകി. അതിന് അവളെ പ്രാപ്തയാക്കിയത് അവളുടെ ഭർത്താവ് അർജുനാണ്', എന്നാണ് 21 കുട്ടികളുടെ സീറോ കോസ്റ്റ് അരങ്ങേറ്റം എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച് താര കല്യാൺ പറഞ്ഞത്