തലൈവര്‍ വേറെ ലെവല്‍. വീണ്ടും ഞെട്ടിക്കാന്‍ ജയിലര്‍ 2 വരുന്നു

സമീപകാല തമിഴ് സിനിമയില്‍ ഏറ്റവും ട്രെന്‍ഡ് സൃഷ്ടിച്ച ചിത്രങ്ങളിലൊന്നായിരുന്നു രജനികാന്ത് നായകനായ ജയിലര്‍

author-image
മൂവി ഡസ്ക്
New Update
jailer ott

ചെന്നൈ: സമീപകാല തമിഴ് സിനിമയില്‍ ഏറ്റവും ട്രെന്‍ഡ് സൃഷ്ടിച്ച ചിത്രങ്ങളിലൊന്നായിരുന്നു രജനികാന്ത് നായകനായ ജയിലര്‍. നെല്‍സണ്‍ ദിലീപ്കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചു.

Advertisment

 രജനികാന്തിനൊപ്പം നില്‍ക്കുന്ന വില്ലന്‍ റോളിലൂടെ വിനായകനും ശ്രദ്ധിക്കപ്പെട്ടു. ജയിലര്‍ വിജയം നേടിയതിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പ് തുടങ്ങിയതാണ് ആരാധകര്‍. 


ഇന്നിതാ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയിരിക്കുകയാണ്. പതിവ് നെല്‍സണ്‍ രീതിയിലുള്ള ഒരു പ്രഖ്യാപനമാണ് 4 മിനുട്ട് നീളമുള്ള വീഡിയോയിലൂടെ സണ്‍ പിക്‌ചേര്‍സ് പുറത്തുവിട്ടത്.


 അനിരുദ്ധും നെല്‍സണും രജനികാന്തും പ്രമോ വീഡിയോയിലുണ്ട്. രജനികാന്തിന്റെ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെ കൂടുതല്‍ ആഴത്തില്‍ സമീപിക്കുന്നതാവും രണ്ടാം ഭാഗമെന്നാണ് അറിയുന്നത്. 


 

Advertisment