Advertisment

'അഭിനേതാക്കൾ നിർമാതാക്കളായി വരുന്നതിനേക്കാൾ ഏറ്റവും വലിയ ഭീഷണി കോർപ്പറേറ്റുകൾ നിർമാണ രം​ഗത്തേക്ക് വരുന്നതാണ്, കോർപറേറ്റുകൾ വലിയ പണമിറക്കുമ്പോൾ ചെറിയ സിനിമകൾ ഇല്ലാതാകും'; സാന്ദ്ര തോമസ് പറയുന്നു

author-image
ഫിലിം ഡസ്ക്
New Update
ഡെങ്കിപ്പനി;  ഐസിയുവില്‍ കഴിയുന്ന സാന്ദ്ര തോമസിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി സഹോദരി

മലയാള സിനിമയിൽ കോർപറേറ്റുകൾ  കയ്യടക്കുന്നതായി നിർമാതാവ് സാന്ദ്ര തോമസ്. അഭിനേതാക്കൾ നിർമാതാക്കളായി വരുന്നതിനേക്കാൾ ഏറ്റവും വലിയ ഭീഷണി കോർപ്പറേറ്റുകൾ നിർമാണ രം​ഗത്തേക്ക് വരുന്നതാണെന്ന് സാന്ദ്ര വ്യക്തമാക്കി. കോർപറേറ്റുകൾ വലിയ തോതിൽ പണമിറക്കുമ്പോൾ ചെറിയ നിർമാതാക്കളെ അത് ബാധിക്കുമെന്നും, ചെറിയ സിനിമകൾ ഇല്ലാതാകുമെന്നും സാന്ദ്ര തോമസ് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Advertisment

സിനിമാ സെറ്റുകളിൽ സ്ത്രീകൾക്ക് നൽകുന്ന പരി​ഗണനയെക്കുറിച്ചും അഭിമുഖത്തിൽ സാന്ദ്ര തോമസ് വ്യക്തമാക്കി. ‘എനിക്ക് ഏറ്റവും കൂടുതൽ പ്രശ്നമുള്ളത് ബാത്ത് റൂമാണ്. ആണുങ്ങൾ പോയ ടോയ്ലറ്റിൽ പോകാൻ ഭയങ്കര ബുദ്ധിമുട്ടാണ്. എനിക്കൊരു കാരവാൻ എന്തായാലും ഞാൻ മാറ്റിയിടും. ആദ്യമേ അക്കാര്യം പറയും. ആ കാരവാനിലെ ബാത്ത് റൂമിൽ സെറ്റിലെ സ്ത്രീകൾക്ക് പോകാം. വേറൊരു ആർട്ടിസ്റ്റിന്റെ കാരവാനിൽ പോയി പ്രശ്നമുണ്ടാകേണ്ട എന്നാണ് ഞാൻ ചിന്തിക്കുന്നത്’, സാന്ദ്ര തോമസ് പറഞ്ഞു.

 

 

Advertisment