വിനായക ചതുർത്ഥി ആശംസകളോടെ വിശാലിൻ്റെ ' മകുടം ' ഫസ്റ്റ് ലുക്ക് എത്തി! ടൈറ്റിൽ ടീസർ വൈറൽ !!

author-image
ഫിലിം ഡസ്ക്
New Update
539767199_18124438552475090_7374328943823550019_n
തെന്നിന്ത്യൻ മുൻ നിര  നായക താരം വിശാൽ    നായകനാവുന്ന പുതിയ സിനിമയായ 'മകുട' ത്തിൻ്റെ  ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു . വിശാൽ വൃദ്ധൻ്റെ വേഷത്തിൽ ഉൾപ്പടെ മൂന്നു ഗെറ്റപ്പുകളിൽ നിൽക്കുന്ന പോസ്റ്ററാണ് വിനായക ചതുർത്ഥി ആശംസകൾ നേർന്നു കൊണ്ട് അണിയറക്കാർ പുറത്തു വിട്ടത് .
Advertisment
കഴിഞ്ഞ ദിവസം പുറത്തു വിട്ട , തുറമുഖ പശ്ചാത്തലത്തിൽ വിശാൽ തിരിഞ്ഞു നിൽക്കുന്ന ടൈറ്റിൽ ടീസർ മില്യനിൽ പരം കാഴ്ചക്കാരെ ആകർഷിച്ച് മുന്നേറുന്നു എന്നത് ശ്രദ്ധേയമാണ് . 
അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് വിശാൽ പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരവ് നടത്തുന്നതിൻ്റെ ദൃഷ്ടാന്തമാണ് ഫസ്റ്റ് ലുക്കും ടൈറ്റിൽ ടീസറും. വിശാലിൻ്റെ ' പവർ പാക്ക്ഡ് ആക്ഷൻ എൻ്റർടെയ്നർ ' ആയിരിക്കും 'മകുടം'.
 തെന്നിന്ത്യയിലെ മുൻ നിര നിർമ്മാണ കമ്പനിയായ ആർ.ബി. ചൗധരിയുടെ ' സൂപ്പർ ഗുഡ് ഫിലിംസ് ' നിർമ്മിക്കുന്ന 99- മത്തെ സിനിമയാണിത് . വിശാൽ നായകനാവുന്ന 35-മത്തെ സിനിമയും. തുഷാരാ വിജയനാണ് ചിത്രത്തിൽ വിശാലിൻ്റെ ജോഡി. തമിഴ് - തെലുങ്ക് താരം അഞ്ജലിയും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
 രവി അരസാണ് രചനയും സംവിധാനവും. ജി. വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. റിച്ചാർഡ് എം നാഥൻ ഛായാഗ്രഹണം നിർവഹിക്കുന്നു. 'മകുട' ത്തിൻ്റെ ആദ്യഘട്ട ചിതരീകരണം ചെന്നൈ, ഊട്ടി, പാലക്കാട് എന്നിവിടങ്ങളിലായി ധൃതഗതിയിൽ പുരോഗമിക്കുന്നു. 
Advertisment