/sathyam/media/media_files/LDxjL4V1wnPyCF7slDjO.jpg)
നരേൻ നായകനാകുന്ന ആത്മ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. നടൻ ജയം രവി തന്റെ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു. ഓട്ടിസം ബാധിച്ച ഒരു ചെറുപ്പക്കാരൻ പുതുതായി താമസിക്കാൻ എത്തിയ വീട്ടിലെ തന്റെ മുറിയിൽ നിന്നും വ്യത്യസ്തമായ ഒരു സ്ത്രീ ശബ്ദം കേൾക്കാൻ തുടങ്ങുന്നതിനെ ചുറ്റിപ്പറ്റിയാണ് “ആത്മ” ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്.
താൻ കേൾക്കുന്ന ശബ്ദങ്ങൾക്കു പിന്നിലെ നിഗൂഢതയുടെ ചുരുളഴിയിക്കാൻ അദ്ദേഹം ഒരു അന്വേഷണത്തിൽ ഏർപ്പെടുമ്പോൾ, നിരവധി നിഗൂഢ രഹസ്യങ്ങൾ വെളിപ്പെടുന്നു. അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെ സഞ്ചരിക്കുകയും പ്രേക്ഷകന് തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുകയും ചെയ്യുന്ന ത്രില്ലറാണ് ‘ആത്മ’.
യു എ ഇ യിലെ കദ്രിസ് എന്റർടൈൻമെന്റിന്റെ ബാനറിൽ നജീബ് കാദിരിയാണ് ചിത്രത്തിന്റെ നിർമ്മാണം. പ്രശസ്ത സംവിധായകൻ സുശീന്ദ്രനാണ് തമിഴ്‌നാട്ടിൽ ചിത്രം റിലീസ് ചെയ്യുന്നത്. രാകേഷ് എൻ ശങ്കർ കഥയും തിരക്കഥയും കൈകാര്യം ചെയ്യുന്നു.
Thrilled to unveil the Title and First Glimpse of @itsNarain’s #Athma🔥 A mind-bending mystery/thriller awaits💥
— Jayam Ravi (@actor_jayamravi) January 24, 2024
Best Wishes for the entire team for a blockbuster journey with #Athma✨ Get ready for the thrill🎊#KadrisProductionNo1 Unleashes the Unexpected🌟@KadrisEnt… pic.twitter.com/YN4zaSvu9Z
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us