അന്തരിച്ച വിജയകാന്ത് വിജയ്‌ക്കൊപ്പം സ്ക്രീനിലെത്തുന്നു

author-image
ഫിലിം ഡസ്ക്
New Update
THE GOT.jpg


വിജയ് നായകനായി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ദ ഗോട്ട് എന്ന ചിത്രത്തിന്റെ    ഫസ്റ്റ് ലുക്കടക്കം വൻ ചര്‍ച്ചയായി മാറിയിരുന്നു. ചിത്രത്തിൽ  വിജയ് എത്തുന്നത് രണ്ട് വേഷങ്ങളിലാണ്. ഏറ്റവും പുതിയ ഡീ എജിംഗ് ടെക്നോളജി ഉപയോഗിച്ച് ചെറുപ്പക്കാരനായ വിജയിയെ ചിത്രത്തില്‍ കാണാം. ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

Advertisment

അതേസമയം പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചിത്രത്തില്‍ അന്തരിച്ച തമിഴ് സൂപ്പര്‍താരം ക്യാപ്റ്റന്‍ വിജയകാന്തിനെ ) സ്ക്രീനില്‍ എത്തിക്കും എന്നാണ് വിവരം. അതിനായി വിജയകാന്ത് കുടുംബത്തിന്‍റെ അടക്കം അനുവാദം  നിര്‍മ്മാതാക്കള്‍ വാങ്ങിയെന്നാണ് വിവരം. 

വിവിധ കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ്  ദ ഗോട്ട്. അതിനാല്‍ ഒരു സീനില്‍ വിജയിക്കൊപ്പം വിജയകാന്തും പ്രത്യക്ഷപ്പെടും എന്നാണ് വിവരം. 31 വര്‍ഷം മുന്‍പ് സിന്ദൂരപാണ്ടി എന്ന ചിത്രത്തിലാണ് വിജയിയും വിജയകാന്തും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്

Advertisment