പ്രമുഖ തമിഴ് ഗായകൻ സെന്തിൽ ഗണേഷിന്റെ മലയാളത്തിലെ ആദ്യ ഗാനം”ജിലുക്ക് ജിലുക്ക്” ന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി .’പന്തം ‘സിനിമയിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ‘123 മ്യൂസിക്സ്’ ന്റെ യൂട്യൂബ് ചാനലിലൂടെയും, സ്പോട്ടിഫൈ, ഗാനാ, ജിയോ സാവൻ തുടങ്ങിയ മ്യൂസിക് പ്ലാറ്റ്ഫോമുകളിലൂടെയുമാണ് പുറത്തിറങ്ങിയത്.
Advertisment
ഏറെ ആരാധക പ്രശംസ നേടിയ ‘കാക്ക’ ഷോർട്ട് ഫിലിമിനു ശേഷം അജു അജീഷ് സംവിധാനം ചെയ്ത പന്തം വെള്ളിത്തിര പ്രൊഡക്ഷൻസിന്റെ ബാനറിൽ അൽത്താഫ് പി.ടി യും റൂമ ഫിലിം ഫാക്ടറിയുടെ ബാനറിൽ റൂമ വി.എസും സംയുക്തമായി നിർമ്മിച്ച സിനിമയാണ്.