കലാധരൻ സംവിധാനത്തിൽ 'അടിപൊളി' ചിത്രീകരണം ആരംഭിച്ചു; ഒരുങ്ങുന്നത് കോമഡി ചിത്രം

author-image
ഫിലിം ഡസ്ക്
New Update
adipoli movi

കൊല്ലം : ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ,  പട്ടാപ്പകൽ എന്ന ചിത്രത്തിനുശേഷം നന്ദകുമാർ നിർമ്മിക്കുന്ന ചിത്രമാണ് അടിപൊളി.  ശശിധരൻ ആറാട്ടുവഴിയുടെ മൂലകഥയെ ആസ്പദമാക്കിയുള്ള ചിത്രമാണിത്.

Advertisment

രചന.പോൾ വൈക്ലിഫ്. ഡി ഒ പി . ലോവൽ എസ്ചീ, ഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ. അസോസിയേറ്റ് ഡയറക്ടർ.ടൈറ്റസ് അലക്സാണ്ടർ,വിഷ്ണു രവി. എഡിറ്റിംഗ് കണ്ണൻ മോഹൻ. പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് തിലകം.

adipoli movi2

അഭിനേതാക്കൾ വിജയരാഘവൻ, ചന്തുനാഥ്‌, അശ്വിൻ വിജയൻ,പ്രജിൻ പ്രതാപ്,അമീർ ഷാ,ജയൻ ചേർത്തല, ജയകുമാർ,ശിവ,മണിയൻ ഷൊർണുർ,ആഷിക അശോകൻ,മറീന മൈക്കിൾ, ,തുഷാര പിള്ള,കാതറിൻ മറിയ, അനുഗ്രഹ,ഗൗരി നന്ദ എന്നിവർ അഭിനയിക്കുന്നു.

കലാസംവിധാനം അജയ് ജി അമ്പലത്തറ. വസ്ത്രാലങ്കാരം ഇന്ദ്രൻസ് ജയൻ. മേക്കപ്പ് ജയൻ പൂങ്കുളം.  അസിസ്റ്റന്റ് ഡയറക്ടേഴ്സ്. നന്ദു കൃഷ്ണൻ ജി.,യദുകൃഷ്ണൻ. അസോസിയേറ്റ് ക്യാമറമാൻ ബിജു കൊല്ലം. പോസ്റ്റർ ഡിസൈനർ  സനൂപ് ഇ സി.

adipoli mov3

  അപൂർവ്വം ചിലർ, ചെപ്പ് കിലുക്കണചങ്ങാതി, നെറ്റിപ്പട്ടം, പൊരുത്തം, ടോം ആൻഡ് ജെറി, എല്ലാരും ചൊല്ലണ്, നഗരവധു, ഗ്രാനി  എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് കലാധരൻ. 
 
ഒരു കൂട്ടം ചെറുപ്പക്കാരെ കേന്ദ്രീകരിച്ച് കോമഡി പശ്ചാത്തലത്തിൽ പറയുന്ന ചിത്രമാണ് അടിപൊളി.  കൊല്ലം കുണ്ടറ പരിസര  പ്രദേശങ്ങൾ, തമിഴ്നാട് എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷൻ. പി ആർ ഒ എം കെ ഷെജിൻ.

Advertisment