ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന "കരുതൽ" ചിത്രീകരണം പൂർത്തിയായി

author-image
ഫിലിം ഡസ്ക്
Updated On
New Update
New Project (11)karuthal

കോട്ടയം : നവാഗത സംവിധായകൻ  ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി  സംവിധാനം നിർവഹിക്കുന്ന "കരുതൽ" എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് ഉഴവൂർ, പുതുവേലി, കിടങ്ങൂർ ലിറ്റിൽ ലൂർദ്‌സ് മിഷൻ ഹോസ്പിറ്റൽ, കല്ലറ, ഏറ്റുമാനൂർ, പെരുമ്പാവൂർ തുടങ്ങിയ ലൊക്കേഷനുകളിൽ പൂർത്തിയായി.

Advertisment

പ്രശസ്ത ഛായാഗ്രാഹകൻ സാബു ജെയിംസ് തിരക്കഥ, സംഭാഷണം എഴുതി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. പ്രശസ്ത താരങ്ങളായ പ്രശാന്ത് മുരളി, സുനിൽ സുഗദ, കോട്ടയം രമേശ്, സിബി തോമസ്, ആർ ജെ  സുരാജ്, ഐശ്വര്യ നന്ദൻ തുടങ്ങിയവരാണ് പ്രധാന റോളുകളിൽ എത്തുന്നത്.


 22 ദിവസങ്ങൾ കൊണ്ട് ഷൂട്ടിംഗ് പൂർത്തീകരിച്ച ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ എറണാകുളത്ത് ആരംഭിച്ചു. മെയ് മാസത്തിൽ ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നതായിരിക്കും.

Advertisment