/sathyam/media/media_files/2025/10/06/feminichi-fathnima-2025-10-06-21-40-26.jpg)
ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ഒക്ടോബർ 10 ന് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിലെത്തിക്കുന്നത്. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും താമർ കെവിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം അവതരിപ്പിക്കുന്നത് താമർ ആണ്.
ഫാത്തിമ എന്ന് പേരുള്ള ഒരു സ്ത്രീയുടെ കുടുംബ ജീവിതത്തിലൂടെയും ഒരു പഴയ "കിടക്ക" അവരുടെ ജീവിതത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങളിലൂടെയുമാണ് ചിത്രം സഞ്ചരിക്കുന്നത്. വളരെ റിയലിസ്റ്റിക് ആയാണ് ചിത്രത്തിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നത്.
ടൈറ്റിൽ കഥാപാത്രമായ ഫാത്തിമയായി ഷംല ഹംസ അഭിനയിച്ച ചിത്രത്തിൽ കുമാർ സുനിൽ, വിജി വിശ്വനാഥ്, പ്രസീത, രാജി ആർ. ഉൻസി, ബബിത ബഷീർ, ഫാസിൽ മുഹമ്മദ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഹാസ്യത്തിനും വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം കൊടുത്താണ് ചിത്രം കഥ പറയുന്നത്. ഇതിനോടകം തന്നെ പ്രശസ്ത ചലച്ചിത്രമേളകളിൽ വലിയ നിരൂപക പ്രശംസ നേടിയെടുത്ത ചിത്രം കൂടിയാണ് ഫെമിനിച്ചി ഫാത്തിമ.