New Update
/sathyam/media/media_files/2025/03/07/zXOcPlMaFX4Xe7OyRNQD.jpg)
കൊച്ചി: ബോളിവുഡിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം സിന്ദഗി നാ മിലേഗി ദൊബാരയിലെ താര ത്രയം- ഹൃത്വിക് റോഷന്‍, ഫര്‍ഹാന്‍ അക്തര്‍, അഭയ് ഡിയോള്‍ എന്നിവര്‍ യാസ് ഐലന്‍ഡ്, സിന്ദഗി കോ യാസ് ബോല്‍ എന്ന പുതിയ കാമ്പയിനില്‍ വീണ്ടുമൊന്നിക്കുന്നു.
ജനപ്രിയ ചിത്രമിറങ്ങി 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സീക്വലിന് സമാനമായ അനുഭവം ഇതിലൂടെ ആരാധകര്‍ക്ക് മുന്നിലെത്തിയിരിക്കുന്നു.
അതിവേഗതയിലുള്ള ആവേശ നിമിഷങ്ങള്‍ മുതല്‍ അതിശയകരമായ അനുഭവങ്ങള്‍ വരെ ഉള്‍ക്കൊള്ളുന്ന സീരീസ് നൊസ്റ്റാള്‍ജിയയും ഹാസ്യവും ജീവിതത്തിന്റെ സത്തയും പൂര്‍ണതോതില്‍ ആസ്വദിക്കാനാകുമെന്ന് വാഗ്ദാനം ചെയ്യുന്നു. കാമ്പയിനു വേണ്ടി തയാറാക്കിയിരിക്കുന്ന പുതിയ ജിംഗിള്‍ യാസ് ദ്വീപിന്റെ ആവേശവും ഊര്‍ജവും ആവാഹിക്കുന്നു.
14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ ചിത്രം പോലെ സൗഹൃദത്തിന്റെയും സാഹസികതയുടെയും സന്തോഷം ആഘോഷമാക്കുന്ന കാമ്പയിനാണിതെന്ന് മിറാല്‍ ഡെസ്റ്റിനേഷന്‍സ് സിഇഒ ലിയാം ഫിന്‍ഡ്‌ലെ പറഞ്ഞു. അവിസ്മരണീയ നിമിഷങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമാണ് യാസ് ദ്വീപ്. ഹൃത്വിക്കിനും ഫര്‍ഹാനും അഭയ്ക്കുമൊപ്പം ഈ അനുഭവം ജീവിതത്തിലേക്ക് എത്തിക്കുന്നതില്‍ അത്യധികം ആവേശമാണുള്ളതെന്നും ലിയാം പറഞ്ഞു.
യാസ് ദ്വീപുമായുള്ള സഹകരണത്തില്‍ ഏറെ സന്തോഷമുണ്ടെന്നും വര്‍ഷങ്ങള്‍ക്കിപ്പുറം ഇപ്പോഴും ഈ ചിത്രത്തെ ജനങ്ങള്‍ നെഞ്ചേറ്റുന്നത് അതിശയകരമാണെന്നും ഫിലിം മേക്കര്‍മാരായ സോയ അക്തറും റീമ കാഗ്തിയും പറഞ്ഞു.