'ബിരിയാണി'ക്ക് ശേഷം സജിൻ ബാബു സംവിധാനം ചെയ്യുന്ന 'തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി' യുടെ ട്രെയ്‌ലർ പുറത്ത്

author-image
ഫിലിം ഡസ്ക്
New Update
theater th mith of reality

ബിരിയാണിക്ക് ശേഷം സജിൻ ബാബു സംവിധാനം ചെയ്ത ‘തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.  പൃഥ്വിരാജ് സുകുമാരനാണ്  സോഷ്യൽ മീഡിയവഴി ട്രെയ്‌ലർ  പുറത്തിറക്കിയത്. ഞെട്ടിക്കുന്ന പ്രകടവുമായാണ്   റിമ കല്ലിങ്കൽ ചിത്രത്തിൽ എത്തുന്നത്. 

Advertisment

ഒക്ടോബർ 7ന് ഒൻപതാമത് യാൾട്ട രാജ്യാന്തര ചലച്ചിത്രമേളയിലെ രാജ്യാന്തര മത്സര വിഭാഗത്തിൽ ലോക പ്രീമിയറിന് ഒരുങ്ങുന്ന ചിത്രം മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട എട്ട് സിനിമകളിൽ ഒന്നാണ്. മലയാള സിനിമയിൽ ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും തീവ്രമായ ക്ലൈമാക്സ് ആയിരിക്കും ‘തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി’യുടെത് എന്നാണ് ലഭിക്കുന്ന വിവരം. അഞ്ജന ടാക്കീസിന്റെ ബാനറിൽ  പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ  കാൻ ചലച്ചിത്രമേളയിൽ വച്ച് ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു. കൂടാതെ, റഷ്യയിലെ കസാൻ ചലച്ചിത്രമേളയിലും ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്.

Advertisment