/sathyam/media/media_files/2025/06/28/malayala-actress-manju-warrier-latest-saree-photos-5-2025-06-28-12-28-20.webp)
മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ലെ നാ​യി​കാ​സ​ങ്ക​ൽ​പ്പ​ത്തി​ന്‍റെ പൂ​ർ​ണ​ത​യാ​ണ് മ​ഞ്ജു വാ​ര്യ​ർ. ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി പ​ക​ർ​ന്നാ​ടു​ന്പോ​ൾ അ​ഭ്ര​പാ​ളി​യി​ൽ അ​ന്നോ​ളം ക​ണ്ട സ്ത്രീ​സ​ങ്ക​ൽ​പ്പ​ങ്ങ​ളെ മാ​റ്റി​യെ​ഴു​തു​ന്നു ആ ​അ​ഭി​നേ​ത്രി. ലേഡി സൂപ്പർ സ്റ്റാർ എന്ന വിളിപ്പേരും താരത്തിനുണ്ട്. സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ച് മഞ്ജു പറഞ്ഞ വാക്കുൾ ഇന്നും ശ്രദ്ധേയമാണ്:
/filters:format(webp)/sathyam/media/media_files/2025/06/28/manju-warrier-2-2025-06-28-12-29-48.jpg)
"ഞാ​ൻ അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​ക​ളി​ൽ എ​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കു മാ​ത്ര​മേ പ്രാ​ധാ​ന്യം ല​ഭി​ക്കാ​വൂ എ​ന്ന രീ​തി​യി​ലു​ള്ള നി​ബ​ന്ധ​ന​ക​ളൊ​ന്നും ഇ​ന്നേ​വ​രെ വ​ച്ചു​പു​ല​ർ​ത്തി​യി​ട്ടി​ല്ല. അ​ങ്ങ​നെ​യു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​ന്വേ​ഷി​ച്ചു പോ​യി​ട്ടു​മി​ല്ല. എ​ന്നാ​ൽ, അ​ത്ത​രം ക​ഥാ​പാ​ത്ര​ങ്ങ​ൾ എ​ന്നെ തേ​ടി​യെ​ത്തി​യ​തു യാ​ദൃ​ശ്ചി​ക​മാ​യി​ട്ടാ​ണ്. അ​തി​ന് ഞാ​ൻ ക​ട​പ്പെ​ട്ടി​രി​ക്കു​ന്ന​ത് അ​ത്ത​രം ക​ഥ​ക​ൾ എ​ഴു​തി​യ​വ​രോ​ടും സം​വി​ധാ​യ​ക​രോ​ടു​മാ​ണ്. അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​ക​ൾ എ​ല്ലാം ന​ല്ല​താ​യി​രി​ക്ക​ണം എ​ന്ന​ത് എ​ന്‍റെ ആ​ഗ്ര​ഹ​മാ​ണ്. മ​ന​സി​നു തൃ​പ്തി ന​ൽ​കു​ന്ന​തു മാ​ത്ര​മേ ഞാ​ൻ ഇ​ക്കാ​ലം വ​രെ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ളൂ.
/filters:format(webp)/sathyam/media/media_files/mon29920hwC9TsROXqVg.jpg)
പൂ​ർ​ണ​മാ​യും ഞാ​ൻ സം​വി​ധാ​യ​കന്‍റെ ന​ടി​യാ​ണ്. സം​വി​ധാ​യ​ക​ൻ പ​റ​യു​ന്ന​ത് എ​ന്താ​ണോ, അ​തു ശ്ര​ദ്ധി​ച്ചു കേ​ട്ട്, അ​തി​നു​വേ​ണ്ട പാ​ക​പ്പെ​ട​ത്ത​ലു​ക​ൾ മ​ന​സി​ൽ ന​ട​ത്തും. എ​ല്ലാ ന​ടീ​ന​ടന്മാ​രും അ​ങ്ങ​നെ​യൊ​ക്കെ ചെ​യ്യു​ന്ന​വ​രാ​ണ്. എ​ങ്കി​ൽ മാ​ത്ര​മേ ക​ഥാ​പാ​ത്ര​വും സി​നി​മ​യും ന​ന്നാ​കൂ. എ​ന്നാ​ൽ, ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കും കൃ​ത്രി​മ​മാ​യ ത​യാ​റെ​ടു​പ്പു​ക​ളൊ​ന്നും ന​ട​ത്താ​റി​ല്ല. അ​ത്ത​രം മാ​ന​റി​സ​ങ്ങ​ളൊ​ക്കെ പ​ഠി​ച്ചു ചെ​യ്യു​ന്ന​വ​രെ​ക്കു​റി​ച്ചു ധാ​രാ​ള​മാ​യി കേ​ട്ടി​ട്ടു​ണ്ട്. പ​ക്ഷേ, അ​ങ്ങ​നെ​യൊ​ന്നും ഞാ​നി​തു വ​രെ ചെ​യ്തി​ട്ടി​ല്ല. ഇ​നി ചെ​യ്യാ​നും ആ​ഗ്ര​ഹ​മി​ല്ല. ചെ​യ്താ​ൽ ശ​രി​യാ​കി​ല്ല അ​ല്ലെ​ങ്കി​ൽ കൈ​യി​ലൊ​തു​ങ്ങി​ല്ല എ​ന്നു​തോ​ന്നു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ എ​ന്നെ​ത്തേ​ടി എ​ത്തി​യ​പ്പോ​ൾ ഞാ​ന​തു വേ​ണ്ടെ​ന്നു വ​ച്ചി​ട്ടു​മു​ണ്ട്. ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണ് എ​ന്‍റെ രീ​തി​ക​ൾ...'
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us