പൂർണ്ണമായും വനാന്തരങ്ങളിൽ ചിത്രീകരിച്ച,അമീർ നിയാസ് നായകനാകുന്ന തേറ്റ ചിത്രം ജൂൺ 20ന് തിയേറ്ററിൽ എത്തുന്നു. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

തേറ്റ എന്ന ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് റെനീഷ് യൂസഫ് ആണ്

author-image
ഫിലിം ഡസ്ക്
New Update
THOTTA

 കാടിനോട് ചേർന്ന് കിടക്കുന്ന മലയോര ഗ്രാമത്തിൽ വർഷങ്ങളായി മൃഗങ്ങളെ വേട്ടയാടുന്ന ശശാങ്കൻ.

Advertisment

മകൻ ശങ്കരന് കാട്ടുപന്നിയുടെ ആക്രമണം നേരിട്ടത് കൊണ്ട് ഭയത്തോടെയാണ് ഇതിനെ കാണുന്നത്.

എന്നാൽ ശങ്കരന്റെ കുറച്ചു സുഹൃത്തുക്കൾ കാടുകയറി പന്നിയെ വേട്ടയാടാൻ എത്തിയപ്പോൾ കാടിനുള്ളിൽ അകപ്പെട്ടുപോകുന്നു.

പിന്നീട് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. വനാന്തരങ്ങളിലെ പന്നിയുമായുള്ള സംഘട്ടനം ചിത്രത്തിന്റെ മുഖ്യഘടകമാണ്. ഒരു സർവൈവൽ ത്രില്ലെർ ചിത്രമാണിത്.

പ്രധാന അഭിനേതാക്കൾ.

 അമീർ നിയാസ്,എം ബി പത്മകുമാർ,ശരത് വിക്രം, അജീഷപ്രഭാകർ, ഭദ്ര എന്നിവരാണ്.ഫാസ് അലി, സിംബാദ് എന്നിവർ ഡിയോ പി കൈകാര്യം ചെയ്തിരിക്കുന്നു. സംഗീതം, ബിജിഎം രാഗേഷ് സാമിനാഥൻ നിർവഹിച്ചിരിക്കുന്നു.

ഗാനരചന അനിത് തെന്നൽ, അരുൺ പ്രതാപ് കെ,രാഗേഷ് സാമിനാഥൻ. എഡിറ്റിംഗ് & വി എഫ് എക്സ് റിൻസ് ജോർജ്. മേക്കപ്പ് സനീഫ് എടവ. ആർട്ട് റംസൽ അസീസ്.

പ്രൊഡക്ഷൻ കൺട്രോളർ പ്രേമൻ പെരുമ്പാവൂർ. മൂവി മാർക്ക് ജൂൺ 20ന് ചിത്രം തിയേറ്ററുകൾ എത്തിക്കുന്നു. പി ആർ ഒ എം കെ ഷെജിൻ.

Advertisment