/sathyam/media/media_files/2025/10/06/1001304115-2025-10-06-14-26-03.webp)
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ കഴിഞ്ഞ 80 വർഷ കാലയളവിലെ സംഭവ വികാസങ്ങൾ പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രം 'ദി കോമ്രേഡ്'ന്റെ ടൈറ്റിൽ പോസ്റ്റർ പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി.എ മുഹമ്മദ് റിയാസ് റിലീസ് ചെയ്തു.
മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരത്തിൽ വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ദി കോമ്രേഡില്‍ മലയാളത്തിലെ പ്രമുഖതാരങ്ങളുടെ നിരതന്നെ അണിനിരക്കുന്നുണ്ട്.
വെള്ളം, സുമതി വളവ് തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച മുരളി കുന്നുംപുറത്ത് വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണിത്.
ദി കോമ്രേഡ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് പി.എം തോമസ് കുട്ടിയാണ്.
നാളിതുവരെ മലയാളത്തിൽ ഇറങ്ങിയ പൊളിറ്റിക്കൽ ചിത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തതയുള്ള ജോണറിൽ ഒരുങ്ങുന്ന ചിത്രം ദി കോമ്രേഡ് കഴിഞ്ഞ എൺപതു വർഷത്തെ കേരള രാഷ്ട്രീയത്തിന്റെ സംഭവ വികാസങ്ങൾ പശ്ചാത്തലമാക്കി പ്രേക്ഷകന് തിയേറ്റർ എക്സ്‌പീരിയൻസ് സമ്മാനിക്കുന്ന രീതിയിലാണ് ഒരുങ്ങുന്നതെന്നു സംവിധായകൻ തോമസ് കുട്ടി അഭിപ്രായപ്പെട്ടു.
കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പത്തോളം മുഖ്യധാര അഭിനേതാക്കളും മറ്റു പ്രഗത്ഭരായ താരങ്ങളും അണിനിരക്കുന്ന പൊളിറ്റിക്കൽ ചിത്രമായിരിക്കും ദി കോമ്രേഡ് എന്ന് നിർമ്മാതാവ് മുരളി കുന്നുംപുറത്ത് പറഞ്ഞു.
ചിത്രത്തിന്റെ താരങ്ങളുടെയും മറ്റു സാങ്കേതിക പ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ വരും നാളുകളിൽ പ്രേക്ഷകരിലേക്കെത്തുമെന്നു വാട്ടർമാൻ ഫിലിംസ് അറിയിച്ചു.