സംസ്ഥാന ചലച്ചിത്ര അവാർഡ് ; എൻട്രികൾ ക്ഷണിച്ച് ചലച്ചിത്ര അക്കാദമി

2025 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത കഥാചിത്രങ്ങൾ, കുട്ടികൾക്കുള്ള ചിത്രങ്ങൾ, 2025-ൽ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങൾ, ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങൾ എന്നിവയാണ് അവാർഡിന് പരിഗണിക്കുക.

author-image
ഫിലിം ഡസ്ക്
New Update
img(285)

തിരുവനന്തപുരം: മലയാള ചലച്ചിത്രങ്ങൾക്കുള്ള 2025-ലെ സംസ്ഥാന ചലച്ചിത്ര അവാർഡിന് ചലച്ചിത്ര അക്കാദമി എൻട്രികൾ ക്ഷണിച്ചു. 

Advertisment

2025 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത കഥാചിത്രങ്ങൾ, കുട്ടികൾക്കുള്ള ചിത്രങ്ങൾ, 2025-ൽ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങൾ, ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങൾ എന്നിവയാണ് അവാർഡിന് പരിഗണിക്കുക. കഥാചിത്രങ്ങൾ ഓപ്പൺ ഡിസിപി (അൺഎൻക്രിപ്റ്റഡ്)/ബ്ലൂ-റേ ആയി സമർപ്പിക്കണം.

അക്കാദമി വെബ് സൈറ്റായ www.keralafilm.com ൽ നിന്നും അപേക്ഷാ ഫോറവും നിയമാവലിയും ഡൗൺലോഡ് ചെയ്യാം. അപേക്ഷകൾ ഫെബ്രുവരി 16 വൈകിട്ട്‌ അഞ്ചിന്‌ മുന്പ്‌ അക്കാദമി ഓഫീസിൽ ലഭിക്കണം.

Advertisment