/sathyam/media/media_files/2025/03/29/vrpHtz6csO1gFrbNjqf0.jpg)
തിരുവനന്തപുരം: മലയളാ സിനിമയുടെ ചരിത്രത്തിൽ ആദ്യമായി റിലീസ് ചെയ്ത സിനിമയിൽ മാറ്റങ്ങൾ വരുന്നു.
ആർ.എസ്.എസ് അടക്കമുള്ള സംഘടനകൾ കടുത്ത എതിർപ്പ് ഉന്നയിച്ചതിനെ തുടർന്നാണ് മോഹൻലാൽ- പൃഥ്വിരാജ് സിനിമ എമ്പുരാനിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത്.
നിർമാതാക്കൾ തന്നെയാണ് സിനിമയിൽ മാറ്റം ആവശ്യപ്പെട്ടതെന്നാണ് വിവരം. തിങ്കളാഴ്ചയോടെ മാറ്റം പൂർത്തിയാക്കും. അതുവരെ നിലവിലെ സിനിമയാവും പ്രദർശനം തുടരുക.
ചില രംഗങ്ങൾ മ്യൂട്ട് ചെയ്യാനും വില്ലൻ കഥാപാത്രത്തിന്റെ പേരടക്കം മാറ്റാനും ധാരണയായിട്ടുണ്ട്. ഇത് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട റീ സെൻസറിങ് അല്ല, മോഡിഫിക്കേഷൻ ആണെന്നാണ് ലഭിക്കുന്ന വിവരം.
എമ്പുരാനെതിരെ സിനിമക്കെതിരെ രൂക്ഷവിമർശനവുമായി ആർ.എസ്.എസ് മുഖപത്രവും നേതാക്കളും രംഗത്തെത്തിയിരുന്നു.
മോഹൻലാൽ ആരാധകരെ വഞ്ചിച്ചെന്നും പൃഥ്വിരാജ് ഹിന്ദു വിരുദ്ധ നിലപാട് സ്വീകരിച്ചെന്നുമാണ് ഓർഗനൈസറിലെ വിമർശനം.
അതിനിടെ, സിനിമക്ക് രണ്ട് കട്ടാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചതെന്ന രേഖ പുറത്തുവന്നു. സെൻസർ ബോർഡിലെ ആർഎസ്എസ് നോമിനികൾ കാര്യമായി ഇടപെട്ടില്ലെന്ന വിമർശനവും സംഘടനക്കുണ്ട്.
രണ്ട് ദിവസം കൊണ്ട് നൂറുകോടി നേടി കുതിക്കുന്നതിനിടെയാണ് എമ്പുരാനെതിരായ രാഷ്ട്രീയവിവാദം ശക്തമാകുന്നത്. സിനിമ ഹിന്ദുവിരുദ്ധമെന്നാണ് ഓർഗനൈസറിലെ കുറ്റപ്പെടുത്തൽ.
എ ജയകുമാർ, ജെ നന്ദകുമാർ അടക്കമുള്ള ആർ.എസ്.എസ് നേതാക്കളും പരസ്യമായി സിനിമയെ വിമർശിക്കുന്നുണ്ട്.