ഫിലിം ക്രിട്ടിക്‌സ് ചലച്ചിത്ര പുരസ്കാരം: സ്പെഷ്യൽ ജൂറി അവാർഡ് സംവിധായകൻ ജിന്റോ തോമസിന്

ഇരുനിറം എന്ന സിനിമയിലൂടെ മികച്ച നവാഗത പ്രതിഭയ്ക്കുള്ള പുരസ്‌കാരം ആണ് ജിന്റോയെ തേടിയെത്തിയത്. 

author-image
ഫിലിം ഡസ്ക്
Updated On
New Update
jinto

തിരുവനന്തപുരം: 2024 ലെ ഫിലിം ക്രിട്ടിക്‌സ് ചലച്ചിത്ര പുരസ്കാരത്തിൽ സ്പെഷ്യൽ ജൂറി പുരസ്‌കാര നേട്ടവുമായി സംവിധായകൻ ജിന്റോ തോമസ്. 

Advertisment

ഇരുനിറം എന്ന സിനിമയിലൂടെ മികച്ച നവാഗത പ്രതിഭയ്ക്കുള്ള പുരസ്‌കാരം ആണ് ജിന്റോയെ തേടിയെത്തിയത്. 


ടൊവിനോ മികച്ച നടനായും നസ്രിയ, റീമ കല്ലിങ്കൽ എന്നിവർ മികച്ച നടിമാരായും തെരെഞ്ഞെടുത്ത ക്രിട്ടിക്സ് പുരസ്‌കാരം ഇന്നലെ തിരുവനന്തപുരത്തുവച്ചു പ്രഖ്യാപിച്ചു. 


കേരളത്തിൽ സംസ്ഥാന അവാർഡ് കഴിഞ്ഞാൽ അപേക്ഷ ക്ഷണിച്ചു ജൂറി കണ്ട് നിർണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌കാരമാണിത്. 

80 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ.ജോർജ്ജ് ഓണക്കൂറും ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫുമാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. 


ജിന്റോ തോമസിന്റെ ആദ്യ ഫീച്ചർ സിനിമയാണ് ഇരുനിറം. സംസ്ഥാന പുരസ്‌കാരം നേതാവും ബാലതാരവുമായ തന്മയ സോൾ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. സെൻസറിങ് പൂർത്തിയാക്കിയ ചിത്രം റിലീസിനു തയാറെടുക്കുന്നു. 


സംവിധായക്കാരയ സിബി മലയിൽ, ലിയോ തദ്ദേവൂസ് എന്നിവരുടെ ശിഷ്യനായി സിനിമയിലെത്തിയ ജിന്റോ തോമസ് സംസ്ഥാന പുരസ്‌കാരം കിട്ടിയ കാടകലം  സിനിമയുടെ തിരക്കഥാകൃത്തായിരുന്നു. 

ആന്തോളജി ചിത്രം പടച്ചോന്റെ കഥകളിൽ അന്തോണി എന്ന സെഗ്മെന്റും ജിന്റോ ഒരുക്കിയിരുന്നു.