സിനിമാ നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം. സന്തോഷ് വര്‍ക്കിക്കെതിരെ കൂടുതല്‍ പരാതികള്‍

ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ എന്നിവര്‍ കൂടി പരാതിയുമായി രം​ഗത്തെത്തി.

author-image
ഫിലിം ഡസ്ക്
New Update
arattannan

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ സിനിമാ നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിനു ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കിക്കെതിരെ കൂടുതല്‍ പരാതികള്‍ രജിസ്റ്റർചെയ്യുന്നു.

Advertisment

ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ എന്നിവര്‍ കൂടി പരാതിയുമായി രം​ഗത്തെത്തി.


ചലച്ചിത്ര താരങ്ങളെ അപമാനിച്ചുവെന്നാണ് പരാതി. പൊലീസ് മേധാവിക്കാണ് ഇരുവരും പരാതി നല്‍കിയത്.


നേരത്തെ നടി ഉഷ ഹസീനയും സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയിരുന്നു. ഇതു സംബന്ധിച്ച പരാതി ആലപ്പുഴ ഡിവൈഎസ്പിക്ക് നടി കൈമാറി.

40 വർഷത്തോളമായി സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന തന്നെ സന്തോഷ് വർക്കിയുടെ പരാമർശം വ്യക്തിപരമായി വേദനിപ്പിച്ചു എന്നും പരാതിയിൽ പറയുന്നു. 


നടിമാര്‍ക്കെതിരായ പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും ഉഷ ഹസീനയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 


നിരന്തരം സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തുന്ന സന്തോഷ് വര്‍ക്കിക്കെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യമുണ്ടായിരുന്നു.

Advertisment