നടനും പ്രേം നസീറിന്റെ മകനുമായ ഷാനവാസ് അന്തരിച്ചു

50ലധികം സിനിമകളിൽ അഭിനയിച്ച ഷാനവാസ് 1981ൽ പുറത്തിറങ്ങിയ 'പ്രേമഗീതങ്ങൾ' എന്ന സിനിമയിലൂടെയാണ് മലയാള സിനിമയി‌ൽ അരങ്ങേറ്റം കുറിച്ചത്.

author-image
ഫിലിം ഡസ്ക്
New Update
images(1615)

തിരുവനന്തപുരം: നടൻ ഷാനവാസ് (71) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Advertisment

മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേം നസീറിന്റെ മകനാണ്. ഹബീബ ബീവിയാണ് അമ്മ.

50ലധികം സിനിമകളിൽ അഭിനയിച്ച ഷാനവാസ് 1981ൽ പുറത്തിറങ്ങിയ 'പ്രേമഗീതങ്ങൾ' എന്ന സിനിമയിലൂടെയാണ് മലയാള സിനിമയി‌ൽ അരങ്ങേറ്റം കുറിച്ചത്.

2015ൽ അനീഷ് അൻവർ സംവിധാനം ചെയ്ത 'കുമ്പസാരം' എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.

Advertisment