Advertisment

രവി തേജയുടെ കരിയറിലെ ഏറ്റവുമധികം ബജറ്റ് ഉള്ള ചിത്രം ഒരുങ്ങുന്നു

നിർമ്മാതാവിന്റെ സമ്പൂർണ്ണ പിന്തുണയോടെ മികച്ച രീതിയിലാണ് ചിത്രം സംവിധായകനൊരുക്കുന്നത്. രവി തേജയുടെ കരിയറിലെതന്നെ ഏറ്റവുമധികം ബജറ്റ് ഉള്ള ചിത്രമാണിത്

author-image
മൂവി ഡസ്ക്
New Update
aeww45er7yhiokopk0k-l

വംശിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് മികച്ച സാങ്കേതിക നിലവാരത്തോടുകൂടി വലിയ സ്‌കെയിലിൽ 'ടൈഗർ നാഗേശ്വര റാവു' ചിത്രം ഒരുക്കുന്നത് അഭിഷേക് അഗർവാൾ ആണ്. നിർമ്മാണക്കമ്പനിയുടെ മുൻ പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററുകളായ കശ്മീർ ഫയൽസ്, കാർത്തികേയ 2 തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം ഒരുങ്ങുന്ന ചിത്രമായതിനാൽ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്. ചിത്രത്തിന്റെ ഗ്ലിംപ്‌സ് വീഡിയോ പുറത്തുവിട്ടതോടെ പ്രതീക്ഷകൾ വീണ്ടും വർദ്ധിച്ചിരുന്നു.

Advertisment

ചിത്രത്തിന്റെ ടീസർ ഓഗസ്റ്റ് 17-ന് പുറത്തിറങ്ങും. 'ടൈഗർ നാഗേശ്വര റാവു'വിന്റെ (tiger nageswara rao) ആഗമനത്തെ സൂചിപ്പിച്ചുകൊണ്ട് ടീസർ പോസ്റ്ററിൽ അദ്ദേഹം കാലെടുത്തുവെയ്ക്കുന്നതായി കാണാം. നിർമ്മാതാവിന്റെ സമ്പൂർണ്ണ പിന്തുണയോടെ മികച്ച രീതിയിലാണ് ചിത്രം സംവിധായകനൊരുക്കുന്നത്. രവി തേജയുടെ (ravi theja) കരിയറിലെതന്നെ ഏറ്റവുമധികം ബജറ്റ് ഉള്ള ചിത്രമാണിത്.

 ആഗോളതലത്തിൽ ആകർഷണീയമായ കഥയും കഥാപശ്ചാത്തലവുംമായതിനാൽ അണിയറപ്രവർത്തകർ ചിത്രത്തെ പാൻ ഇന്ത്യൻ ലെവലിൽ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ആർ മതി കടഇയും സംഗീതസംവിധാനം ജി.വി. പ്രകാശ് കുമാറും നിർവഹിക്കുന്നു. അവിനാശ് കൊല്ലയാണ് പ്രൊഡക്ഷൻ ഡിസൈനർ. സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയും, കോ-പ്രൊഡ്യൂസർ മായങ്ക് സിൻഘാനിയയുമാണ്.

നൂപുർ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തിൽ രവി തേജയുടെ നായികമാരായി എത്തുന്നത്. ഒക്ടോബർ 20-ന് ദസറ ആഘോഷത്തോടനുബന്ധിച്ചാണ് ചിത്രം ലോകമെമ്പാടും റിലീസാവുക. അഭിനേതാക്കൾ: രവി തേജ, നൂപുർ സനോൺ, ഗായത്രി ഭരദ്വാജ് തുടങ്ങിയവർ. തിരക്കഥ, സംവിധാനം: വംശി. പ്രൊഡ്യൂസർ: അഭിഷേക് അഗർവാൾ. പ്രൊഡക്ഷൻ ബാനർ: അഭിഷേക് അഗർവാൾ ആർട്ട്സ്. പ്രെസൻറർ: തേജ് നാരായൺ അഗർവാൾ.

tiger nageswara rao ravi theja
Advertisment