'ടിലി നോര്‍വുഡ്' ഹോളിവുഡ്ഡിനെ ഞെട്ടിച്ച് എഐ നടി - വീഡിയോ

author-image
ഫിലിം ഡസ്ക്
New Update
AI ACTER TELLY

ഹോളിവുഡില്‍ എഐ  സൃഷ്ടിച്ച 'നടി' ടിലി നോര്‍വുഡ്   രംഗപ്രവേശം ചെയ്തിരിക്കുകയാണ്. എല്ലാ മേഖലകളിലും മനുഷ്യർക്ക് എഐ പകരക്കാരാകുമെന്ന പ്രവചനങ്ങള്‍ നിലനില്‍ക്കെ  ' ടിലി നോര്‍വുഡിന്റെ വരവ്  വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. 

Advertisment

 പൂര്‍ണമായും എഐ ഉപയോഗിച്ച് നിര്‍മിച്ച ടിലി നോര്‍വുഡ് എന്ന വ്യക്തിത്വം ചലച്ചിത്രലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്. ബ്രിട്ടീഷ് എഴുത്തുകാരിയും നടിയും നിര്‍മാതാവുമായ എലൈന്‍ വാന്‍ ഡെര്‍ വെല്‍ഡന്റെ പ്രൊഡക്ഷന്‍ കമ്പനിയായ പാര്‍ട്ടിക്കിള്‍6-ന്റെ കീഴിലുള്ള സിക്കോയ (Xicoia) എന്ന എഐ ടാലന്റ് സ്റ്റുഡിയോയാണ് ടിലിയെ സൃഷ്ടിച്ചത്.

സെപ്റ്റംബറില്‍ സൂറിച്ച് ചലച്ചിത്രമേളയില്‍ വച്ച് എലൈന്‍ ടിലി നോര്‍വുഡിനെ അവതരിപ്പിച്ചിരുന്നു. ടിലിയുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഏറെയാണെന്നും മറ്റ് സ്റ്റുഡിയോകള്‍ ഇത്തരം പരീക്ഷണങ്ങള്‍ രഹസ്യമായി നടത്തുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. വരുംമാസങ്ങളില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാമെന്നും ടിലി ഭാവിയില്‍ സ്‌കാര്‍ലെറ്റ് ജോണ്‍സനോ നതാലി പോര്‍ട്ട്മാനോ ആയി മാറുമെന്നും എലൈന്‍ അവകാശപ്പെട്ടു.

Advertisment