ടൊവിനോതോമസ് നായകനാകുന്ന നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'നരിവേട്ട'. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി.

author-image
മൂവി ഡസ്ക്
New Update
NARIVETTA

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'നരിവേട്ട'. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി.

Advertisment


ടൊവിനോയുടെ പിറന്നാള്‍ ദിനത്തിലാണ് അണിയറക്കാര്‍ പോസ്റ്റര്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒന്നുകില്‍ ഒരു വേട്ടക്കാരനാവുക. അല്ലെങ്കില്‍ വേട്ടയാടപ്പെടുക.


തീരുമാനം നിങ്ങളുടേതാണ്. വേട്ട ഇവിടെ ആരംഭിക്കുന്നു, പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ടൊവിനോ തോമസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.



കാവാലം, പുളിങ്കുന്ന്, ചങ്ങനാശ്ശേരി, വയനാട് എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമയാണിത്. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം. ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ടിപ്പു ഷാന്‍, ഷിയാസ് ഹസ്സന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 


പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും സുരാജ് വെഞ്ഞാറമൂടുമാണ് ഈ ചിത്രത്തിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ഇപ്പോഴിതാ എമ്പുരാനിലെ ടൊവിനോയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചു. ടൊവിനോയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ പങ്കിട്ടിരിക്കുന്നത്.

Advertisment