റോക്കിംഗ് സ്റ്റാർ യാഷിൻ്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ എൻ്റർടെയ്‌നറായ ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ് 2026 മാർച്ച് 19 ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും.
ടോക്‌സിക്കിന്റെ റിലീസ് കന്നട സിനിമ മേഖലയ്ക്ക് നൽകുന്ന പ്രതീക്ഷകൾ ചെറുതല്ല.
കന്നട, ഇംഗ്ലീഷ് ഭാഷകളിൽ എഴുതി, ചിത്രീകരിച്ച ആദ്യത്തെ വലിയ ഇന്ത്യൻ പ്രോജക്റ്റ് എന്ന നിലയിൽ, ടോക്സിക് സംസ്കാരങ്ങളെ ഒരു പോലെ ബന്ധിപ്പിക്കുന്നു, ഒരു അന്താരാഷ്ട്ര സിനിമാറ്റിക് അനുഭവമായിരിക്കും ടോക്സിക് സമ്മാനിക്കുക.
ഇന്ത്യൻ, അന്തർദേശീയ സിനിമകൾ കണ്ട ഏറ്റവും താരങ്ങളെ അണിനിരത്തിക്കൊണ്ടാണ് ഈ ചിത്രം പുറത്തിറങ്ങുക. കന്നഡയ്ക്ക് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, മറ്റ് നിരവധി ഭാഷകളിൽ ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറങ്ങും.
ടോക്‌സിക്കിന്റെ തീയതി പ്രഖ്യാപനത്തോടൊപ്പം, റോക്കിംഗ് സ്റ്റാർ യാഷിന്റെ 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' എന്ന ചിത്രത്തിന്റെ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കി.