പ്രേക്ഷകരെ കീഴടക്കി ടർബോ

New Update
turbo.jpg

പാലക്കാട്  :മമ്മൂട്ടി നായകനായെത്തിയ മമ്മൂട്ടി കമ്പനിയുടെ മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ' പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചതായി  കാണികളുടെ ആവേശം വ്യക്തമാക്കുന്നു.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടർബോ'.
നടി ബിന്ദു പണിക്കർ മമ്മൂട്ടിയുടെ അമ്മയായി ഈ സിനിമയിൽ വേഷമിടുന്നു എന്ന പ്രത്യേകതയും ഉണ്ട്.

Advertisment

ടർബോയിലെ  കിന്റൽ ഇടി കണ്ട് കോരിത്തരിച്ചിരിക്കുകയാണ് പ്രേക്ഷകർ.ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പും മാസ് ആക്ഷൻ കോമഡി കൊണ്ടും ടർബോ തീയേറ്ററുകളിൽ തീ പടർത്തി.തീയയേറ്ററുകളിലേക്കുള്ള ജന ഒഴുക്ക് കാരണം 224 എക്സ്ട്രാ ഷോകളാണ് ആദ്യ ദിനം നടത്തിയത്. റെക്കോർഡ് നേട്ടമാണ് ഇതിലൂടെ ടർബോ സ്വന്തമാക്കിയിരിക്കുന്നത്. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്.ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

കല്ലടിക്കോട് ബാലാസ് സിനിമ  തീയേറ്ററിൽ ഇന്നലെ മാത്രം ആറു ഷോകളാണ് ചാർട്ട് ചെയ്യേണ്ടി വന്നത്.തിയേറ്ററിൽ തന്നെ കാണേണ്ട മലയാളത്തിലെ സൂപ്പർ ഇടി പടമാണെന്നും കാതൽ,ഭ്രമരം, തുടങ്ങി ഓരോ പുതിയ ചിത്രത്തിലൂടെയും മെഗാസ്റ്റാർ അഴിഞ്ഞാടുകയാണെന്നും,ഈ ഒരു പ്രായത്തിലും മമ്മൂട്ടി എടുത്ത എഫർട്ട് സമ്മതിക്കണമെന്നും ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ പ്രതികരിച്ചു.വൈ
ശാഖിന്റെ മേക്കിംഗ്,ക്രിസ്റ്റോയുടെ സ്കോർ,ഷമീറിന്റെ എഡിറ്റിംഗ് തുടങ്ങി എല്ലാം സിനിമയെ ഗംഭീരമാക്കിയെന്നും,രാജ് ബി ഷെട്ടിയും ബിന്ദു പണിക്കരും അഞ്ജനയും നല്ല പ്രകടനമായെന്നും  പ്രേക്ഷകർ പറഞ്ഞു.

2 മണിക്കൂർ 32 മിനുറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ.ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.കല്ലടിക്കോട് ബാല സിനിമാസിൽ നടത്തിയ ഫാൻസ്‌ പ്രദർശനത്തിന് മമ്മൂട്ടി ഫാൻസ്‌ & വെൽഫയർ അസോസിയേഷൻ കല്ലടിക്കോട് മേഖലാ കമ്മിറ്റി സാരഥികളായ കാർത്തിക്,രതീഷ്, വിഷ്ണു,അലി,സജീവ് എന്നിവർ  നേതൃത്വം നൽകി.

Advertisment