New Update
/sathyam/media/media_files/2025/10/09/inbanidhi-udhayanidhi-stalin-to-make-his-acting-debu-2025-10-09-16-01-38.jpg)
ചൈന്നെ : തമിഴ്നാട് ഉപമുഖ്യമന്ത്രിയും നടനും നിർമ്മാതാവുമായ ഉദയനിധി സ്റ്റാലിൻ്റെ മകൻ ഇൻപനിധി ഉദയനിധി സ്റ്റാലിൻ സിനിമയിലേക്കെത്തുന്നു. പ്രമുഖ സംവിധായകൻ മാരി സെൽവരാജ് ചിത്രത്തിലൂടെയാണ് ഇൻപനിധി സിനിമയിൽ അരങ്ങേറുന്നത്.
Advertisment
ഇപ്പോൾ തമിഴ് സിനിമ ലോകത്തെ പ്രധാന ശ്രദ്ധകേന്ദ്രമായിരിക്കുകയാണ് ഇൻപനിധി . അടുത്തിടെ നാടകാഭിനയ ശിൽപ്പശാലകളിൽ ഇൻപനിധി പങ്കെടുക്കുന്നതിൻ്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
സിനിമയിലേക്ക് മാത്രമല്ല രാഷ്ട്രീയത്തിലും ബിസിനസിലും സജീവ സാന്നിധ്യമാകുകയാണ് ഇൻപനിധി ഇപ്പോൾ. ഡി.എം.കെ.യുടെ സമ്മേളനങ്ങളിലും സർക്കാരിൻ്റെ പ്രധാന പരിപാടികളിലും ഇപ്പോൾ സജീവമായി അദ്ദേഹം പങ്കെടുക്കുന്നുണ്ട്.