New Update
/sathyam/media/media_files/2025/11/16/uire-unne-thedi-2025-11-16-17-41-59.jpg)
ഒരു കൂട്ടം പുതുമുഖങ്ങളുമായി ആവേ മരിയ ക്രിയേഷൻസിൻ്റെ ബാനറിൽ നവാഗതനായ അമൽ വർക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം "ഉയിരെ ഉന്നെയ് തേടി"യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്.
Advertisment
വയനാട്ടിൽ നടന്ന ഒരു യഥാർത്ഥ പ്രണയ കഥയുടെ അടിസ്ഥാനത്തിലാണ് ഈ ചിത്രം തയ്യാറാക്കുന്നത്. ഇബി 8 കമ്പനി നിർമിക്കുന്ന ചിത്രത്തിൽ പോൾ മാത്യു, ദിയ, അമൽ ജോൺ എ.വി എന്നിവർക്കൊപ്പം പന്ത്രണ്ടോളം പുതുമുഖങ്ങളും വേഷമിടുന്നുണ്ട്. ഡിസംബറിൽ റിലീസിന് എത്തുന്ന ചിത്രം വയനാട്, എരുമാട്,, താളൂര്‍ നീലഗിരി കോളേജ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.\
ക്രിയേറ്റീവ് ഡയറക്ടർ: അനന്തു അജ്മൽ, ഡി.ഓ.പി: ഭരത് രാധാകൃഷ്ണൻ, മ്യൂസിക്: സൗരവ്, എഡിറ്റിംഗ്: രാഹുൽ കെ. ആർ, അസോസിയേറ്റ്: ഡാനി.എം, മീഡിയ പ്രമോഷൻ: ബി.സി ക്രിയേറ്റീവ്സ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us