നിഗൂഢത ഒളിപ്പിച്ച് 'ഉള്ളൊഴുക്ക്' ടീസർ പുറത്ത്, ചിത്രം ജൂൺ 21ന് തീയറ്ററുകളിലെത്തും

author-image
മൂവി ഡസ്ക്
New Update
T

പാർവതിയും ഉർവശിയും കേന്ദ്രകഥാപാത്രങ്ങളാക്കുന്ന 'ഉള്ളൊഴുക്ക്' സിനിമയുടെ ടീസർ പുറത്ത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന ചിത്രം ഏറെ നിഗൂഢതകൾ നിറഞ്ഞതായിരിക്കുമെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. ജൂൺ 21-നാണ് ചിത്രം തീയറ്ററുകളിലെത്തുക.

Advertisment

2018-ല്‍ ആമിര്‍ ഖാന്‍, രാജ് കുമാര്‍ ഹിറാനി എന്നിവര്‍ അടങ്ങുന്ന ജൂറിയുടെ നേതൃത്വത്തില്‍ ദേശീയതലത്തില്‍ നടന്ന 'സിനിസ്ഥാന്‍ ഇന്ത്യ' തിരക്കഥ മത്സരത്തില്‍ 25 ലക്ഷം രൂപയുടെ ഒന്നാം സ്ഥാനം നേടിയ ക്രിസ്റ്റോ ടോമിയുടെ തിരക്കഥയാണ് ഇപ്പോള്‍ സിനിമയാകുന്നത്. ഇതേ മത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചത് ആമിര്‍ ഖാന്റെ നിര്‍മാണത്തില്‍ ഈയടുത്ത് പുറത്തിറങ്ങിയ ബിപ്ലവ് ഗോസ്വാമിയുടെ 'ലാപതാ ലേഡീസ്' എന്ന തിരക്കഥയ്ക്കായിരുന്നു.

Advertisment