ഗണപതിയ്ക്ക് സിക്‌സ് പാക്ക് ഇല്ല ഉണ്ണി മോനേ, ഞാൻ തിരിച്ച് നിന്റെ ദൈവത്തെ പറഞ്ഞാൽ കൂട്ടക്കരച്ചിൽ ഉണ്ടാകും; വിമർശകന്റെ വായടപ്പിച്ച് ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദന്റെ ഈ മറുപടിയെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് എത്തിയത്.

author-image
ഫിലിം ഡസ്ക്
New Update
unni mukundan ganapati.

കൊച്ചി; ഗണപതിയെ അധിക്ഷേപിച്ച ആൾക്ക് ചുട്ട മറുപടി നൽകി നടൻ ഉണ്ണി മുകുന്ദൻ. ഉണ്ണിയുടെ പുതിയ പോസ്റ്റിനുള്ള കമന്റിന് മറുപടിയുമായാണ് താരം എത്തിയത്. തന്റെ പുതിയ സിനിമയുടെ തയ്യാറെടുപ്പിന്റെ ഊാഗമായി സിക്‌സ് പാക്കിലുള്ള പുതിയ ചിത്രം ഉണ്ണി മുകുന്ദൻ പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിന് താഴെയാണ് ഗണപതിയെ ബന്ധപ്പെടുത്തി ഒരാൾ കമന്റ് ചെയ്തത്. 

Advertisment

ഗണപതിയ്ക്ക് സിക്‌സ് പാക്ക് ഇല്ലല്ലോ ഉണ്ണി മോനേ എന്നായിരുന്നു കമന്റ്. ഇതിന് മറുപടിയുമായാണ് ഉണ്ണി രംഗത്തെത്തിയത്. 'ഞാൻ തിരിച്ച് നിന്റെ ദൈവത്തെ പറഞ്ഞാൽ കൂട്ടക്കരച്ചിൽ ഉണ്ടാകും. നിങ്ങൾക്ക് താങ്ങാൻ കഴിയാത്ത തമാശകൾക്ക് പ്രേരിപ്പിക്കാതെ ഇരിക്കുക. സത്യസന്ധമായി ഉത്തരം നൽകാൻ ഞാൻ മടിക്കില്ല. അതിൽ നിന്നും ഒഴിഞ്ഞ് മാറി നിൽക്കുന്നത് മറ്റ് മതങ്ങളിൽ വിശ്വസിക്കുന്നവരുടെ വികാരങ്ങളെ മാനിക്കുന്നത് കൊണ്ടാണ്' ഉണ്ണി മുകുന്ദൻ കുറിച്ചു. 

ഉണ്ണി മുകുന്ദന്റെ ഈ മറുപടിയെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് എത്തിയത്. അതേസമയം ഭാരത് സ്റ്റാർ എന്ന മറ്റൊരാളുടെ കമന്റിനും ഉണ്ണി മറുപടി നൽകി. 'പൊളി ടൈറ്റിൽ കളിയാക്കിയതാണെങ്കിലും യഥാർത്ഥത്തിൽ ഈ ടൈറ്റിൽ എനിക്ക് ഇഷ്ടായി. നന്ദി' എന്നാണ് ഉണ്ണി കുറിച്ചത്.

unni mukundan
Advertisment