/sathyam/media/media_files/t0eJGoAupNpCiyamT8MQ.jpg)
ഉണ്ണി മുകുന്ദൽ നായകനായി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് ഗണേഷ്. ഏപ്രിൽ 11നാണ് ചിത്രം തിയേറ്ററിൽ റിലീസിന് എത്തുക. ഇപ്പോഴിതാ ചിത്രം കണ്ടതിന് ശേഷമുള്ള തന്റെ അഭിപ്രായം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ എത്തിയിരിക്കുകയാണ്.
'ജയ് ഗണേഷ് ഇപ്പോൾ കണ്ട് തീർത്തതേയുള്ളൂ. വിനയം മാറ്റിനിർത്തിയാൽ സത്യസന്ധമായി എനിക്ക് പറയാനാവും, ഒരു നടൻ എന്ന നിലയിൽ ഞാൻ പങ്കാളിയായ ഏറ്റവും മികച്ച ചിത്രമാണ് ഇത്. ഏപ്രിൽ 11 ന് സ്‌ക്രീനുകളിൽ രോമാഞ്ചം ഉറപ്പാണ്', ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഉണ്ണി മുകുന്ദനൊപ്പം മഹിമ നമ്പ്യാരാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
ചിത്രത്തിൽ ഒരിടവേളയ്ക്ക് ശേഷം ജോമോളും അഭിനയിക്കുന്നുണ്ട്. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഡ്രീംസ് ആൻഡ് ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്