/sathyam/media/media_files/LpMZEtSzGdeAXACbpmHU.webp)
ചിയാന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധ്രുവനച്ചത്തിരം. വിക്രമിനൊപ്പം മലയാളത്തിന്‍റെ വിനായകനും മത്സരിച്ച് അഭിനയിക്കുന്ന ചിത്രം ഗൗതം മേനോനാണ് സംവിധാനം ചെയ്യുന്നത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം രണ്ടുഭാഗങ്ങളായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഫൈനല്‍ എഡിറ്റ് കണ്ടതിനു ശേഷമുള്ള സംവിധായകന്‍ എന്‍.ലിംഗുസാമിയുടെ പ്രതികരണമാണ് ചര്‍ച്ചയാകുന്നത്. വിനായകനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് സംവിധായകന്‍.
''ധ്രുവനച്ചത്തിരത്തിന്‍റെ ഫൈനല്‍ കട്ട് മുംബൈയില്‍ വച്ച് കാണാനിടയായി. വളരെ ഗംഭീരമായിരിക്കുന്നത്. ദൃശ്യമികവോടെ നന്നായി ഒരുക്കിയിരിക്കുന്നു. ചിയാന്‍ വളരെ കൂളായിരിക്കുന്നു. അത്യുജ്ജല പ്രകടനത്തിലൂടെ സിനിമയുടെ എല്ലാം വിനായകന്‍ കൊണ്ടുപോയി. എല്ലാ അഭിനേതാക്കളും നന്നായിട്ടുണ്ട്. പ്രിയ സഹോദരന്‍ ഗൗതം മേനോന് അഭിനന്ദനങ്ങള്‍, ഹാരിസ് ജയരാജ് കോമ്പോയില്‍ ഞങ്ങള്‍ക്ക് ഒരു രത്നം കൂടി നല്‍കി. ചിത്രത്തിന്‍റെ വിജയത്തിന് എല്ലാവിധ ആശംസകളും'' ലിംഗുസാമി എക്സില്‍ കുറിച്ചു.