/sathyam/media/media_files/lumx3fCPsiP9EqnOLeiS.jpg)
അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടേയും ദാമ്പത്യത്തെക്കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മഡീയയിൽ ഇടം പിടിക്കാറുണ്ട്. കഴിഞ്ഞ ദിവസം അഭിഷേക് ബച്ചൻ പങ്കെടുത്തൊരു പരിപാടിയിൽ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചിത്രങ്ങളിൽ അഭിഷേക് ബച്ചൻ തന്റെ വിവാഹ മോതിരം ധരിച്ചിട്ടില്ലെന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്.
ഇതോടെ അഭിഷേകും ഐശ്വര്യയും തമ്മിൽ പിണക്കത്തിലാണെന്ന റിപ്പോർട്ടുകൾ കൂടുതൽ ശക്തിയാർജ്ജിച്ചിരിക്കുകയാണ്. അഭിയും ആഷും പിരിഞ്ഞുവെന്നും വിവാഹ മോചനത്തിലേക്ക് കടക്കുകയാണെന്നുമാണ് സോഷ്യൽ മീഡിയയുടെ ആശങ്ക.
വിവാഹ മോചനത്തെക്കുറിച്ച് വ്യക്തത ലഭിക്കാൻ സാധിച്ചിട്ടില്ലെന്നും നിലവിലെ റിപ്പോർട്ടുകളും അഭിഷേക് ബച്ചൻ വിവാഹ മോതിരം ഉപേക്ഷിച്ചതും ഇരുവരും പിണക്കത്തിലാണെന്നതിന്റെ തെളിവായിട്ടാണ് സോഷ്യൽ മീഡിയ കണക്കാക്കുന്നത്. അഭിഷേകിന്റെ സഹോദരി ശ്വേതയും ഭർത്താവുമായി പിരിഞ്ഞാണ് കഴിയുന്നത്. എന്നാൽ വിവാഹ മോചനം നേടിയിട്ടില്ല. സമാനമായ രീതിയിൽ അഭിഷേകും ഐശ്വര്യയും പിരിഞ്ഞ് താമസിക്കാൻ തീരുമാനിച്ചുവോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.