സാരിയുടുത്ത് മനം മയക്കിയ സുന്ദരി, ശ്രീലക്ഷ്മി ഇനി രാം​ഗോപാൽ വർമ ചിത്രം 'സാരി'യിൽ നായിക; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് !

author-image
മൂവി ഡസ്ക്
New Update
sree-1-1200x630.jpg

ഇൻസ്റ്റ​ഗ്രാം റീലുകളിലൂടെ ശ്രദ്ധേയയായ മലയാളി മോഡൽ ശ്രീലക്ഷ്മി സതീഷ് ബോളിവുഡ് സംവിധായകൻ രാം​ഗോപാൽ വർമ നിർമിക്കുന്ന പുതിയ ചിത്രത്തിൽ നായികയാകുന്നു. ‘സാരി’ എന്നാണ് ചിത്രത്തിന്റെ പേര്. അഘോഷ് വൈഷ്ണവം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Advertisment

അന്താരാഷ്ട്ര സാരി ദിനത്തോടനുബന്ധിച്ചാണ് സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ‘റ്റൂ മച്ച് ലവ് കാൻ ബി റൂ ഡേഞ്ചറസ്’ എന്നാണ് ചിത്രത്തിന്റെ ടാ​ഗ് ലൈൻ. അഞ്ച് ഭാഷകളിലാവും ചിത്രം റിലീസ് ചെയ്യുക.

അതേസമയം സിനിമയ്ക്കു വേണ്ടി ശ്രീലക്ഷ്മി തന്റെ പേര് മാറ്റിയതായി രാം​ഗോപാൽ വർമ വെളിപ്പെടുത്തി. ഇനിമുതൽ ആരാധ്യ ദേവി എന്നാകും ശ്രീലക്ഷ്മി അറിയപ്പെടുക. ഇൻസ്റ്റ​ഗ്രാമിലും ശ്രീലക്ഷ്മി തന്റെ പേര് മാറ്റിയിട്ടുണ്ട്.

Advertisment