/sathyam/media/media_files/2025/12/23/valathu-vashathe-kallan-2025-12-23-17-18-29.jpg)
സസ്പെൻസുകളിലൂടെ വിസ്മയം തീർക്കുന്ന ജീത്തു ജോസഫ് സിനിമകൾക്ക് എന്നും ആ​രാധകരേറെയാണ്. ജീത്തു ജോസഫിൻ്റ ഏറ്റവും പുതിയ ചിത്രമായ വലതു വശത്തെ കള്ളനാണ് ഇപ്പോൾ റിലീസിനൊരുങ്ങുന്നത്. ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് അണിയറ പ്രവർത്തകർ പുറത്തു വിട്ടു.
ജനുവരി 30 ന് സിനിമ തീയേറ്ററുകളിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ പുറത്ത് വിടുന്ന വിവരം. റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടുള്ള വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.
ബിജു മേനോൻ, ജോജു ജോർജ് എന്നിവരാണ് സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്നത്. അരണ്ട വെളിച്ചത്തിൽ ഇവർ മുഖാംമുഖം നോക്കിയിരിക്കുന്ന വീഡിയോയാണ് ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് അറിയിച്ചു കൊണ്ട് പുറത്തിറങ്ങിയിരിക്കുന്നത്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയവരുടെ ബാനറുകളിൽ ഷാജി നടേശൻ നിർമിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ഡിനു തോമസ് ഈലൻ ആണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us