ജീത്തു ജോസഫ് ചിത്രം 'വലതുവശത്തെ കള്ളൻ' ടീസർ പുറത്ത്

author-image
ഫിലിം ഡസ്ക്
New Update
VALATHUVASHATHE KALLAN

ജീത്തു ജോസഫ്   ചിത്രം 'വലതുവശത്തെ കള്ളൻ' സിനിമയുടെ ടീസർ പുറത്ത്. ഒരു രാത്രിയിൽ സംഭവിക്കുന്ന കേസുമായി ബന്ധപ്പെട്ടുള്ള വിവിധ ദൃശ്യങ്ങളുമായാണ് ടീസർ എത്തിയിരിക്കുന്നത്. ബിജു മേനോൻറേയും ജോജു ജോർജിൻറേയും മികവുറ്റ അഭിയന മുഹൂർത്തങ്ങളായിരിക്കും ചിത്രത്തിലേതെന്ന് ടീസർ സൂചന നൽകുന്നുണ്ട്. ചിത്രം ജനുവരി 30-ന് തിയേറ്ററുകളിലെത്തും.

Advertisment

ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. ഏറെ ദുരൂഹമായതും ഉദ്വേഗഭരിതവുമായ കഥാപശ്ചാത്തലമാകും ചിത്രത്തിൻറേതെന്നാണ് ഇതിനകം ലഭിച്ചിട്ടുള്ള സൂചനകൾ. ഗുഡ്‍വിൽ എൻറർടെയ്ൻമെൻറ്സാണ് ഡിസ്ട്രിബ്യൂഷൻ.

Advertisment