ബിഗ് സ്‌ക്രീനിലൂടെയും മിനി സ്‌ക്രീനിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായിമാറിയ താരമാണ് വരദ. സിനിമയില്‍ നിന്നും സീരിയലിലേക്ക് എത്തിയ താരം ഇപ്പോള്‍ ടെലിവിഷന്‍ രംഗത്ത് സജീവമാണ്. കഴിഞ്ഞ ദിവസം രാത്രി വരദ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധനേടിയിരുന്നു. നടന്‍ ഹാരിഷ് ശശികുമാറിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചായിരുന്നു ഇത്.
'എന്തോ ഉണ്ടാവാന്‍ പോവുകയാണ്, എന്താണെന്ന് പറയാമോ' എന്ന് ചോദിച്ച് ഒരു ലവ് ഇമോജിക്കൊപ്പമായിരുന്നു പോസ്റ്റ്. പോരാത്തതിന് ഹാഷ് ടാഗില്‍ ലിവിങ് ടുഗെദര്‍, ഫ്രണ്ട് ഫോര്‍ ലൈഫ് എന്നിങ്ങനെയൊക്കെയുള്ള ഹാഷ് ടാഗുകളും. പിന്നാലെ ഫോട്ടൊ വൈറലാവുകയും വരദ ലിവിംഗ് റിലേഷനിലാണെന്ന തരത്തില്‍ പ്രചാരണം ഉണ്ടാവുകയും ചെയ്തു. എന്നാല്‍ ഇത് വെറുതെ ആളുകളെ പറ്റിക്കാന്‍ വേണ്ടിയുള്ള പോസ്റ്റായിരുന്നു.
ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ലിവിങ് ടുഗെതര്‍ ഹാഷ് ടാഗ് ഒക്കെയിട്ട് ഹാരിഷ് ശശികുമാറിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച നടി, ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഹാരിഷിന്റെ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. പെട്ടന്നൊരു ഗോസിപ്പ് വാര്‍ത്ത അവസാനിപ്പിക്കാന്‍ വേണ്ടിയാവണം ഈ സ്റ്റോറി. ഹാരിഷിനും ഭാര്യ ജസ്‌ന ജസ്റ്റിനും ഒപ്പമുള്ള ഫോട്ടോയും പങ്കുവച്ചുകൊണ്ടാണ് സ്റ്റോറി പങ്കുവെച്ചത്. 'എന്നും നിങ്ങള്‍ രണ്ട് പേരും എന്റെ പ്രിയപ്പെട്ടവര്‍' എന്ന് ക്യാപ്ഷനും നല്‍കിയിട്ടുണ്ട്. അതേസമയം വരദയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടിയെ ആശംസിച്ചെത്തിയവരേയും സംശയം പ്രകടിപ്പിച്ചെത്തിയവരേയും കമന്റ് ബോക്സില്‍ കാണാം. അതേസമയം പുതിയ വെബ്സീരീസിന്റെ ഭാഗമാണിതെന്നും സൂചനയുണ്ട്.
അമല എന്ന സീരിയലിന്റെ സെറ്റില്‍ വച്ചാണ് ജിഷിന്‍ മോഹനെ പരിചയപ്പെട്ടതും പ്രണയത്തിലായതും. ഇരുവരും വിവാഹം ചെയ്തു, ഒരു മകനുമുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി ജിഷിനും വരദയും വേര്‍പിരിഞ്ഞു എന്ന തരത്തില്‍ ഗോസിപ്പുകള്‍ വരുന്നുണ്ടായിരുന്നു. എന്നാല്‍ ഇരുവരും വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. ഇരുവരും അഭിനയ രംഗത്ത് സജീവമാണിപ്പോഴും.