/sathyam/media/media_files/2025/03/29/WMUlf12vn1jNzZTe4XjZ.jpg)
തമിഴ്, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളിലാണ് ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത് പ്രേഷക ശ്രദ്ധ നേടിയിട്ടുള്ള നടിയാണ് വരലക്ഷ്മി ശരത്കുമാർ.
ഇപ്പോൾ ഇതാ കുട്ടിക്കാലത്ത് താൻ നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി വരലക്ഷ്മി ശരത് കുമാർ. കുറച്ചുപേർ ചേർന്ന് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് താരത്തിന്റെ തുറന്നുപറച്ചിൽ.
ഒരു തമിഴ് ചാനലിലെ റിയാലിറ്റി ഷോയിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. മത്സരാർഥി താൻ നേരിട്ട അനുഭവം പറഞ്ഞപ്പോൾ ആയിരുന്നു വരലക്ഷ്മി തനിയ്ക്ക് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞത്.
ഒരു മത്സരാർത്ഥി തന്റെ മനസിൽ ഏറെക്കാലമായി നീറിക്കൊണ്ടിരിക്കുന്ന ലൈംഗിക അതിക്രമത്തെക്കുറിച്ചും ബാല്യകാലം മുതൽ അതിന്റെ പേരിൽ താൻ പേറുന്ന മാനസിക സംഘർഷത്തെക്കുറിച്ചും വൈകാരികമായി സംസാരിച്ചു.
അപ്പോൾ ഇത് കേട്ടിരുന്ന നടി വരലക്ഷ്മി ആ മത്സരാർത്ഥിയെ കെട്ടിപ്പിടിക്കുകയും തനിക്കും ഇതേ അവസ്ഥയിലൂടെ കടന്ന് പോകേണ്ടി വന്നിട്ടുണ്ടെന്നും തുറന്നുപറയുകയുമായിരുന്നു.
"നിന്റെ കഥ എന്റേതുതന്നെയാണ്. കുട്ടിക്കാലത്ത് എന്നെ പരിചയക്കാരുടെ അടുത്താക്കിയാണ് അച്ഛനും അമ്മയും ജോലിക്കു പോയിരുന്നത്. അപ്പോൾ എന്നെ ആറോളം പേർ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്.
എനിക്ക് മക്കളില്ല, പക്ഷെ കുട്ടികളെ ഗുഡ് ടച്ചിനെതക്കുറിച്ചും ബാഡ് ടച്ചിനെക്കുറിച്ചും പഠിപ്പിക്കണമെന്നാണ് എല്ലാ മാതാപിതാക്കളോടും എനിക്ക് പറയാനുള്ളത് "- വരലക്ഷ്മി പറഞ്ഞു.
നടൻ ശരത്കുമാറിൻ്റെയും സായാദേവിയുടെയും മകളായി 1985ലാണ് വരലക്ഷ്മി ജനിച്ചത്. ജനിച്ച് 15 വർഷത്തിന് ശേഷം ശരത്കുമാറും സായാദേവിയും വിവാഹമോചിതരായി.
അതിന് ശേഷം നടിയായി മാറിയ വരലക്ഷ്മി കഴിഞ്ഞ വർഷമാണ് വ്യവസായിയായ നിക്കോളായ് സച്ച്‌ദേവിനെ വിവാഹം കഴിച്ചത്.