വരുന്നു വീരമണികണ്ഠൻ . ദേവസ്വം പ്രസിഡൻ്റ് കെ ജയകുമാറിൻ്റെ തിരക്കഥയിൽ പുതിയ സിനിമ, വീരമണികണ്ഠൻ ചിത്രീകരണം തുടങ്ങി. ബോർഡ് പ്രസിഡൻ്റ് സ്ഥാനത്തിരുന്നുള്ള സിനിമയുടെ തിരക്കഥ എഴുത്ത് വിവാദമായേക്കും

author-image
ഫിലിം ഡസ്ക്
New Update
veera manikandan


തിരുവനന്തപുരം: കേരള സംസ്ഥാനത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും, നിലവിലെ ദേവസ്വം ബോർഡ് പ്രസിഡൻ്റുമായ കെ.ജയകുമാറിൻ്റെ തിരക്കഥയിൽ പുതിയ സിനിമ വരുന്നു.വീരമണികണ്ഠൻ എന്ന പേരിട്ടിട്ടുള്ള സിനിമയുടെ ചിത്രീകരണത്തിന് തുടക്കമായി.ചലച്ചിത്രത്തിന്റെ പൂജാ സ്വിച്ച് ഓൺ കർമ്മം, ഇക്കഴിഞ്ഞ ദിവസം   എരുമേലി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ വച്ച് നടന്നു. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും, ബന്ധുമിത്രാദികളും, ദേവസ്വം ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

Advertisment

2e284721-84ca-4da2-a16c-9753d4f64ed3

വീരമണികണ്ഠൻ ശബരിമല ശ്രീ അയ്യപ്പന്റെ ചരിത്രകഥയാണ് പറയുന്നത്.  മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി,  തുടങ്ങിയ ഭാഷകളിലായി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ , വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 

3ed14f5c-f0d2-4798-886f-a0bf323d1650


'വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ   മഹേഷ് കേശവ്,  സജി എസ് മംഗലത്ത് എന്നിവർ  സംവിധാനം ചെയ്യുന്ന  "വീരമണികണ്ഠൻ " എന്ന 3ഡി ചലച്ചിത്രത്തിന്റെ പൂജാ സ്വിച്ച് ഓൺ കർമ്മം, ഇക്കഴിഞ്ഞ ദിവസം   എരുമേലി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ വച്ച് നടന്നു.

4318e2bf-3a6a-42ea-8289-a543af2f0b5b


ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും, ബന്ധുമിത്രാദികളും, ദേവസ്വം ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. ശബരിമല, പമ്പ,നിലയ്ക്കൽ, സത്രം, എരുമേലി എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടക്കുക. നിലവിൽ ശബരിമല സ്വർണ്ണക്കൊള്ള കേസ് വിവാദമായതോടെയാണ് പഴയ ബോർഡിന് കാലാവധി നീട്ടി നൽകാതെ പുതിയ അദ്ധ്യക്ഷനായി സർക്കാർ കെ.ജയകുമാറിനെ നിയമിച്ചത് . അദ്ദേഹം ചുമതലയേറ്റ ഉടനെ സിനിമ ചിത്രീകരണം തുടങ്ങുന്നത് വിവാദം ക്ഷണിച്ചു വരുത്തിയേക്കും .

1b4b9765-06d0-4e7e-83b8-8de3faa49288


വളരെ തീർത്ഥാടക തിരക്കുള്ള മണ്ഡലകാലയളവിൽ ശബരിമലയിലും അയ്യപ്പൻറെ പൂങ്കാവനത്തിലും സിനിമ ചിത്രീകരണം നടത്തുന്നതും ചർച്ചയായേക്കും. മണ്ഡലകാലം തുടങ്ങിയത് മുതൽ തിരക്ക് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിൽ നിൽക്കുമ്പോഴും സിനിമ ചിത്രീകരണത്തിന് അനുമതി കൊടുത്തതും  വിവാദമാകാൻ ഇടയുണ്ട്.

Advertisment