/sathyam/media/media_files/2025/12/23/lal-jose-2025-12-23-20-50-44.jpg)
ലാലേട്ടന്‍ന്റെയൊപ്പം അസിസ്റ്റന്റ്, അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നപ്പോഴും വര്‍ക്ക് ചെയ്തിട്ടുണ്ടെന്ന് മലയാളത്തിന്റെ ജനപ്രിയ സംവിധായകന്‍ ലാല്‍ ജോസ്. വിഷ്ണുലോകമാണ് താന്‍ ലാലേട്ടന്റെയൊപ്പം വര്‍ക്ക് ചെയ്യുന്ന ആദ്യചിത്രം. ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ദിലീപ് അസിസ്റ്റന്റാകുന്ന ആദ്യ ചിത്രവുമായിരുന്നു വിഷ്ണുലോകം. ലാല്‍ ജോസിന്റെ വാക്കുകള്‍:
/sathyam/media/post_attachments/img/2017/07/mohanlal-lal-jose-velipadinte-pusthakam-22-1500745242-652944.jpg)
ആ ചിത്രത്തിന്റെ സെറ്റില്‍ ലാലേട്ടനെ കാണാന്‍ സിബി മലയില്‍ സാര്‍ വന്നപ്പോള്‍ എന്നെക്കുറിച്ച് ലാലേട്ടന്‍ നല്ല അഭിപ്രായമാണ് സിബി സാറിനോടു പറഞ്ഞത്. ഞാന്‍ മലയാളസിനിമയിലെ പ്രമുഖ സംവിധായകരില്‍ ഒരാളാകുമെന്നാണ് ലാലേട്ടന്‍ സിബി സാറിനോടു പറഞ്ഞത്.
/sathyam/media/post_attachments/upload/2017/08/30/IMG_8229_79422-139849.jpg)
പിന്നെ, ലാലേട്ടന്റെ സെറ്റ് എന്നു പറയുന്നത് രസകരമാണ്. തമാശകളൊക്കെ പറഞ്ഞ് ലൈവ് ആയിരിക്കും. അദ്ദേഹം സിംബിള്‍ ആയ വ്യക്തിയാണ്. താരപരിവേഷങ്ങളൊന്നും ആരുടെയടുത്തും പ്രകടിപ്പിക്കുന്ന ആളല്ല. സംവിധായകര്‍ മുതല്‍ ലൈറ്റ് ബോയ് വരെ ലാലേട്ടന്റെ സ്‌നേഹം അറിഞ്ഞവരാണ്- ലാല്‍ ജോസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us