Advertisment

അഭിനയിച്ചത് മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളിലായി 600-ലേറെ ചിത്രങ്ങളില്‍, തെന്നിന്ത്യന്‍ നടി എ. ശകുന്തള വിടവാങ്ങി

തെന്നിന്ത്യൻ നടി എ ശകുന്തള നിര്യാതയായി

author-image
ഫിലിം ഡസ്ക്
New Update
actress sakunthala

ബെംഗളൂരു: തെന്നിന്ത്യൻ നടി എ ശകുന്തള (84) നിര്യാതയായി. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Advertisment

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി  600-ലേറെ സിനിമകളിൽ ശകുന്തള അഭിനയിച്ചിട്ടുണ്ട്. കുപ്പിവള, കൊച്ചിന്‍ എക്‌സ്പ്രസ്, നീലപൊന്മാന്‍, തച്ചോളി അമ്പു തുടങ്ങിയവയാണ്‌ പ്രധാന മലയാള സിനിമകള്‍.

1970ൽ പുറത്തിറങ്ങിയ സിഐഡി ശങ്കർ എന്ന ചിത്രത്തിന് ശേഷം സിഐഡി ശകുന്തള എന്നാണ് അറിയപ്പെട്ടിരുന്നത്. 1998ൽ പൊൻമാനൈ തേടി ആയിരുന്നു അവസാന സിനിമ. പിന്നീട് 2019-വരെ തമിഴ് പരമ്പരകളിലും അഭിനയിച്ചു. 

Advertisment