Advertisment

ആക്ഷന്‍ സീക്വന്‍സിനിടയിലെ അപകടത്തെ തുടര്‍ന്ന് ഷൂട്ടിങ്ങില്‍ നിന്ന് ഇടവേളയെടുത്ത് വിക്കി കൗശല്‍

ഛാവയില്‍ രശ്മിക മന്ദാനയാണ് നായികായാകുന്നത്. ചിത്രത്തില്‍ രശ്മികയുടെ ഭാഗം ഷൂട്ട് പൂര്‍ത്തിയായതായി നടി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ കുറിച്ചിരുന്നു.

author-image
ഫിലിം ഡസ്ക്
Updated On
New Update
vickykaushal41636694029.webp

‘ഛാവ’ എന്ന സിനിമയ്ക്ക് വേണ്ടി ആക്ഷന്‍ സീക്വന്‍സ് ചിത്രീകരിക്കുന്നതിനിടെ ബോളിവുഡ് താരം വിക്കി കൗശലിന് അപകടം സംഭവിച്ചത് സോഷ്യല്‍ മീഡിയയിലടക്കം വലിയ ചര്‍ച്ചയായിരുന്നു. വീഴ്ച്ചയില്‍ താരത്തിന്റെ ഇടതുകൈയ്ക്ക് ഒടിവ് സംഭവിക്കുകയും പ്ലാസ്റ്ററിടുകയുമായിരുന്നു.

കൈയ്ക്കുണ്ടായ പരിക്കിനെ തുടര്‍ന്ന് വിക്കി കൗശല്‍ ഷൂട്ടിങ്ങില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഭേദമാകുമെന്നും അതിന് ശേഷം വിക്കിയുടെ ഭാഗം ഷൂട്ടിങ് പു:നരാരംഭിക്കുമെന്നുമാണ് പുതിയ റിപ്പോര്‍ട്ട്. വിക്കിയുടെ അപകട വാര്‍ത്ത പുറത്തു വന്നതോടെ നിരവധി പേരാണ് സുഖ വിവരം അന്വേഷിച്ച് സന്ദേശങ്ങളയച്ചത്.

ഛാവയില്‍ രശ്മിക മന്ദാനയാണ് നായികായാകുന്നത്. ചിത്രത്തില്‍ രശ്മികയുടെ ഭാഗം ഷൂട്ട് പൂര്‍ത്തിയായതായി നടി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ കുറിച്ചിരുന്നു. വിക്കിയുമൊത്തുള്ള മികച്ച ഷൂട്ടിങ് അനുഭവങ്ങളെ കുറിച്ചും നടി എഴുതി. ലക്ഷ്മണ്‍ ഉതേകറിന്റെ ആക്ഷന്‍ പീരീഡ് ചിത്രമാണ് ഛാവ. ഛത്രപതി ശിവാജി മഹാരാജിന്റെ മകന്‍ ഛത്രപതി സംഭാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ഛാവ. സംഭാജി മഹാരാജായാണ് വിക്കി കൗശല്‍ അഭിനയിക്കുന്നത്.

vicky kaushal
Advertisment