Advertisment

ഒരുപാട് വിഷമത്തോടെയാണ് ഈ കത്തെഴുതുന്നത്. ഇപ്പോൾ ഉടലെടുത്തിരിക്കുന്ന വിവാദത്തിന് പൂർണവിരാമമിടുക എന്നതാണ് കത്തുകൊണ്ടുദ്ദേശിക്കുന്നത്, റഹ്മാൻ ഷോ പ്രശ്നത്തിനുപിന്നിൽ താനല്ല; മാനനഷ്ടക്കേസിനൊരുങ്ങി വിജയ് ആന്റണി

കഴിഞ്ഞ ഞായറാഴ്ചയാണ് ചെന്നൈ ഇ സി ആറിൽ പനയൂരിലെ ആദിത്യറാം പാലസിൽ ‘മറക്കുമാ നെഞ്ചം’ എന്നപേരിലുള്ള സംഗീതപരിപാടി നടന്നത്.

author-image
ഫിലിം ഡസ്ക്
New Update
ar rahman vijay antony

എ ആർ റഹ്മാൻ നയിച്ച 'മറക്കുമാ നെഞ്ചം' എന്ന സം​ഗീതപരിപാടി വിവാദങ്ങൾക്ക് ഇടയായിരുന്നു. നിയമാനുസൃതം ടിക്കറ്റെടുത്തവർക്ക് പരിപാടി നടക്കുന്നിടത്തേക്ക് പ്രവേശിക്കാനായില്ലെന്നും തിരക്കിനിടയിൽ ചിലർ സ്ത്രീകളോട് മോശമായി പെരുമാറിയെന്നുമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ഒടുവിൽ പണം തിരികെ കൊടുക്കുമെന്ന് റഹ്മാന്റെയും സംഘാടകരുടേയും ഭാ​ഗത്ത് നിന്ന് അറിയിപ്പ് വന്നതോടെ സ്ഥിതി​ഗതികൾ തത്ക്കാലത്തേക്ക് ശാന്തമാകുകയും ചെയ്തു. 

Advertisment

എ ആർ റഹ്മാൻ ഷോ വിവാദത്തിലായതിനുപിന്നാലെ വാർത്തകളും പുറത്തുവന്നിരുന്നു. റഹ്മാൻ ഷോക്ക് പിന്നാലെ ഉയർന്ന പ്രശ്നങ്ങൾക്കുപിന്നിൽ നടനും സം​ഗീത സംവിധായകനുമായ വിജയ് ആന്റണിക്ക് പങ്കുണ്ടെന്ന് ഒരു യൂട്യൂബ് ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു. 'സീനിയർ ഇപ്പോഴാണ് കുടുങ്ങിയത്, ഇത് മുതലെടുക്കണമെന്ന്' ഒരു മാധ്യമസുഹൃത്തിന് വിജയ് ആന്റണി അയച്ച ശബ്ദസന്ദേശം തങ്ങളുടെ പക്കലുണ്ടെന്നാണ് വീഡിയോയിൽ അവതാരക പറയുന്നത്. എന്നാൽ ഈ ആരോപണം വസ്തുതയ്ക്ക് നിരക്കാത്തതാണെന്ന് പറഞ്ഞ് വിജയ് ആന്റണി രം​ഗത്തെത്തി. ഔദ്യോ​ഗിക എക്സ് പേജിൽ വിശദീകരണക്കുറിപ്പും അദ്ദേഹം പുറത്തിറക്കി.

യൂട്യൂബ് ചാനലിനെതിരെ മാനനഷ്ടക്കേസ് കൊടുക്കാനൊരുങ്ങുകയാണെന്നും അതിൽ നിന്ന് കിട്ടുന്ന തുക സം​ഗീതമേഖലയിൽ പ്രവർത്തിക്കുന്ന പണം ആവശ്യമുള്ള ആർക്കെങ്കിലും നൽകുമെന്നും അദ്ദേഹം അറിയിച്ചു.

“ഒരുപാട് വിഷമത്തോടെയാണ് ഈ കത്തെഴുതുന്നത്. ഇപ്പോൾ ഉടലെടുത്തിരിക്കുന്ന വിവാദത്തിന് പൂർണവിരാമമിടുക എന്നതാണ് കത്തുകൊണ്ടുദ്ദേശിക്കുന്നത്. ഒരു സഹോദരി തന്റെ യൂട്യൂബ് ചാനൽ വഴി എന്നേയും എന്റെ സഹോദരൻ എ ആർ റഹ്മാനേയും കുറിച്ച് നുണകൾ പ്രചരിപ്പിക്കുകയാണ്. അതെല്ലാം പരിപൂർണമായും അസത്യമാണ്. അവർക്കെതിരെ ഞാൻ മാനനഷ്ടക്കേസ് കൊടുക്കാൻ പോവുകയാണ്. നഷ്ടപരിഹാരമായി കിട്ടുന്ന തുക സം​ഗീതമേഖലയിൽ പ്രവർത്തിക്കുന്ന, പണം അത്യാവശ്യമുള്ള ഏതെങ്കിലും സുഹൃത്തിന് നൽകാനാണ് ഉദ്ദേശിക്കുന്നത്.”- വിജയ് ആന്റണി പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ചയാണ് ചെന്നൈ ഇ സി ആറിൽ പനയൂരിലെ ആദിത്യറാം പാലസിൽ ‘മറക്കുമാ നെഞ്ചം’ എന്നപേരിലുള്ള സംഗീതപരിപാടി നടന്നത്. ടിക്കറ്റെടുത്ത് വന്നിട്ടും ഒട്ടേറെപ്പേർക്ക് പ്രവേശനം ലഭിച്ചില്ല. ഹാളിൽ ഉൾക്കൊള്ളാൻ കഴിയുന്നതിനെക്കാളുംപേർക്ക് ടിക്കറ്റുകൾ വിറ്റതാണ് ഇതിനു കാരണമെന്നു ചൂണ്ടിക്കാട്ടി ഒട്ടേറെപ്പർ പരാതിയുമായി രംഗത്തെത്തുകയും ചെയ്തു. പരാതികൾ വർധിച്ചതോടെ മാപ്പപേക്ഷിച്ച് സംഘാടകർ രംഗത്തെത്തി. ടിക്കറ്റെടുത്തിട്ടും പങ്കെടുക്കാൻ കഴിയാത്തവർക്ക് തുക തിരികെ നൽകുമെന്നറിയിച്ച റഹ്മാൻ ഇതിനായി തന്റെ ടീമിനെ ബന്ധപ്പെടാനും ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ താമ്പരം പോലീസ് അന്വേഷണം നടത്തുകയാണ്. 

a.r rahman vijay antony
Advertisment