Advertisment

വിജയ് ആന്റണിയുടെ മകളുടെ ആത്മഹത്യ: ഫോൺ കസ്റ്റഡിയിൽ, മൊഴി രേഖപ്പെടുത്തി പോലീസ്

ചർച്ച് പാക്ക് സേക്രഡ് ഹാർട്ട് സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു മീര. പഠനത്തിൽ മികവും പാഠ്യേതര വിഷയങ്ങളിലും താത്പര്യമുള്ള ആൾ ആയിരുന്നു.

vijay antony daughter two

നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകളുടെ മരണവാർത്ത തമിഴ് സിനിമാ ലോകത്ത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. വിജയ് ആന്റണിയുടെ മകൾ മീരയെ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് വീട്ടിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക സമ്മർദ്ദം മൂലമാണ് മീര ആത്മഹത്യ ചെയ്തതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ചികിത്സ തേടിയിരുന്നുവെന്നാണ് വിവരം. 

Advertisment

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി പതിവ് പോലെയാണ് മീര ഉറങ്ങനായി തന്റെ റൂമിലേക്ക് പോയത്. പുലർച്ചെ മൂന്നുമണിക്ക് റൂമിൽ നിന്നും ശബ്ദം കേട്ട് വിജയ് ആന്റണി മീരയുടെ റൂമിൽ എത്തിയപ്പോൾ മീര തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. പിന്നാലെ താഴെ ഇറക്കി അടുത്തുള്ള കാവേരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ചർച്ച് പാക്ക് സേക്രഡ് ഹാർട്ട് സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു മീര. പഠനത്തിൽ മികവും പാഠ്യേതര വിഷയങ്ങളിലും താത്പര്യമുള്ള ആൾ ആയിരുന്നു. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. ആൾവപ്പേട്ട് പോലീസിനാണ് അന്വേണ ചുമതല. മീരയുടെ മുറിയിൽ രാവിലെ ഫൊറെൻസിക് വിദഗ്ധർ പരിശോധന നടത്തിയിരുന്നു.

മീരയുടെ ഫോൺ പോലീസ് വിദഗ്ധ പരിശോധനക്കായി കസ്റ്റഡിയിലെടുത്തു. വിജയ് ആന്റണി, ഭാര്യ ഫാത്തിമ, എന്നിവരൊഴികെ വീട്ടിലുണ്ടായിരുന്നവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. കഴിഞ്ഞ ഒരു വർഷമായി മീര വിഷാദത്തിന് ചികിത്സ തേടുന്നുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. മീരയെ ചികിത്സിക്കുന്ന ഡോക്ടർമാരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും.

#vijay antony
Advertisment