/sathyam/media/media_files/DEpooiP7nMMKsejQMvto.jpg)
തിരുവനന്തപുരം: ദളപതി വിജയ് തിരുവനന്തപുരത്ത് എത്തി. ചെന്നൈയില്‍നിന്ന് പുറപ്പെട്ട ചാര്‍ട്ടേര്‍ഡ് വിമാനത്തിൽ വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ആഭ്യന്തര ടെർമിനലിലെത്തിയ ദളപതിക്ക് വന്‍ വരവേല്‍പ്പാണ് ആരാധകരൊരുക്കിയത്. വന്‍ പോലീസ് സംഘമാണ് വിമാനത്താവളത്തിനുപുറത്ത് ആരാധകരെ നിയന്ത്രിക്കാനെത്തിയത്.ബാനറുകളും ഫ്‌ളെക്‌സ് ബോർഡുകളുമായി വന്‍ ആരാധകസംഘം ഉച്ചമുതല്‍ വിമാനത്താവളത്തില്‍ ഒത്തുകൂടിയിരുന്നു.
മാര്‍ച്ച് 23 വരെ വിജയ് തലസ്ഥാനത്തുണ്ടാകും. വെങ്കട്ട് പ്രഭു ചിത്രം ഗോട്ടിന്റെ ചിത്രീകരണത്തിനായിട്ടാണ് വിജയ് തിരുവനന്തപുരത്ത് എത്തിയത്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളാണ് ഗോട്ടിന്റെ പ്രധാന ലൊക്കേഷന്‍. സംവിധായകന്‍ വെങ്കട് പ്രഭു രണ്ടാഴ്ച മുന്‍പ് തലസ്ഥാനത്തെത്തി ലൊക്കേഷന്‍ പരിശോധിച്ചിരുന്നു.
Thunderous response from fans ❤🔥#VIJAYStormHitsKeralapic.twitter.com/aHCQK6aSMw
— .🕊🇮🇳 (@DkVijay622) March 18, 2024