Advertisment

അപവാദ പ്രചരണം ; യൂട്യൂബര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി വിജയ് ദേവരകൊണ്ട

ചാനലില്‍നിന്ന് വീഡിയോ ഡിലീറ്റ് ചെയ്തതായും പൊലീസ് ഉറപ്പുവരുത്തിയിട്ടുണ്ട്.

author-image
ഫിലിം ഡസ്ക്
New Update
vijay devarkonda neww.jpg

ഹൈദരാബാദ്: അപവാദ പ്രചരണം നടത്തിയ യൂട്യൂബര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി തെലുങ്ക് നടന്‍ വിജയ് ദേവരകൊണ്ട. തന്നെ മോശമായി കാണിക്കുന്ന വീഡിയോ യൂട്യൂബില്‍ പ്രചരിപ്പിച്ചു എന്ന താരത്തിന്റെ പരാതിയില്‍ ഹൈദരാബാദ് സൈബര്‍ ക്രൈം പോലീസ് യൂട്യൂബറെ അറസ്റ്റ് ചെയ്തു.

Advertisment

അനന്ത്പുര്‍ സ്വദേശിയായ യൂട്യൂബറെയാണ് അറസ്റ്റ് ചെയ്തത്. ഒരു നടിയേയും വിജയ് ദേവരകൊണ്ടയേയും ചേര്‍ത്ത് യൂ ട്യൂബ് ചാനലിലൂടെ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞു എന്നതാണ് നടന്റെ പരാതിയുടെ അടിസ്ഥാനം. ചാനലില്‍നിന്ന് വീഡിയോ ഡിലീറ്റ് ചെയ്തതായും പൊലീസ് ഉറപ്പുവരുത്തിയിട്ടുണ്ട്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരാള്‍ വിജയ്യെയും മറ്റൊരു നടിയെയും കുറിച്ച് അശ്ലീല വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനേ തുടര്‍ന്ന് പൊലീസ് ഉടന്‍ നടപടി സ്വീകരിച്ചു. ഇത് നിര്‍മിച്ച യൂട്യൂബറെ കണ്ടെത്തി കൗണ്‍സിലിംഗിന് വിധേയനാക്കുകയും വീഡിയോകള്‍ ഡിലീറ്റ് ചെയ്ത ശേഷം വിട്ടയച്ചു.

ശിവ നിര്‍വാണ സംവിധാനം ചെയ്ത ഖുഷിയാണ് വിജയ് ദേവരകൊണ്ടയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. പരശുറാം സംവിധാനം ചെയ്യുന്ന ഫാമിലി സ്റ്റാര്‍, ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയുടേതാണ് വിജയ് ദേവരകൊണ്ട നായകനായി വരാനിരിക്കുന്ന പ്രോജക്റ്റുകള്‍.

vijay devarkonda
Advertisment