Advertisment

മരണകാരണം കാറിനുള്ളില്‍ വിഷപ്പുക ശ്വസിച്ചാവാമെന്ന് അനുമാനം; നടന്‍ വിനോദ് തോമസിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്‌

അയ്യപ്പനും കോശിയും ഉള്‍പ്പെടെ ഉള്ള ചിത്രങ്ങളില്‍ ചെറുതെങ്കിലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് 47 ആമത്തെ വയസിലാണ് അപ്രതീക്ഷിതമായി മരിച്ചത്.

New Update
vinod thomas new.jpg


കോട്ടയം: കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ചലച്ചിത്രതാരം വിനോദ് തോമസിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും. കോട്ടയം മെഡിക്കല്‍ കോളേജിലാകും പോസ്റ്റുമോര്‍ട്ടം. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് കോട്ടയം പാമ്പാടിയിലെ ബാറിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ കാറിനുള്ളില്‍ വിനോദ് തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

Advertisment

ഉച്ചയ്ക്ക് രണ്ട് മണിയോടെ സ്റ്റാര്‍ട്ടാക്കിയ കാറിനുള്ളില്‍ കയറിയ വിനോദ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നതോടെയാണ് ബാര്‍ ജീവനക്കാര്‍ അന്വേഷിച്ചതും തുടര്‍ന്ന് ഉള്ളില്‍ വിനോദ് തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയതും. തുടര്‍ച്ചയായി കാറിനുള്ളിലെ എസി പ്രവര്‍ത്തിച്ചതിന് തുടര്‍ന്ന് വമിച്ച വിഷവാതകം ശ്വസിച്ചതാകാം വിനോദിന്റെ മരണ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക അനുമാനം.

അയ്യപ്പനും കോശിയും ഉള്‍പ്പെടെ ഉള്ള ചിത്രങ്ങളില്‍ ചെറുതെങ്കിലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് 47 ആമത്തെ വയസിലാണ് അപ്രതീക്ഷിതമായി മരിച്ചത്. കോട്ടയം മീനടം സ്വദേശിയാണ്.

 

latest news vinod thomas
Advertisment