മഹാഭാരതത്തില്‍ നിന്ന് പ്രചോദനം: പുതിയ ചിത്രം 'പര്‍വ' പ്രഖ്യാപിച്ച് വിവേക് അഗ്‌നിഹോത്രി

മഹാഭാരതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ഒരുക്കുന്ന 'പര്‍വ' വമ്പന്‍ ബജറ്റിലാകും ഒരുങ്ങുക. മൂന്ന് ഭാഗങ്ങളായാണ് സിനിമ ഒരുക്കുക.

author-image
ഫിലിം ഡസ്ക്
New Update
vivek agnihotri parva.

 പുതിയ ചിത്രം പ്രഖ്യാപിച്ച് ബോളിവുഡ് സംവിധായകന്‍ വിവേക് രജ്ഞന്‍ അഗ്നിഹോത്രി. എസ് എല്‍ ഭൈരപ്പ കന്നഡയില്‍ എഴുതിയ പര്‍വ്വ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം എത്തുന്നത്. ഐ ആം ബുദ്ധയുടെ ബാനറില്‍ പല്ലവി ജോഷിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 3 ഭാഗങ്ങളായി ഒരുക്കുന്ന ചിത്രം കന്നഡ, ഇംഗ്ലീഷ് എന്നീ രണ്ട് ഭാഷകളിലായാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ സഹരചയിതാവ് പ്രകാശ് ബെലവാടിയാണ്. 

Advertisment

മഹാഭാരതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ഒരുക്കുന്ന 'പര്‍വ' വമ്പന്‍ ബജറ്റിലാകും ഒരുങ്ങുക. മൂന്ന് ഭാഗങ്ങളായാണ് സിനിമ ഒരുക്കുക. നിര്‍മ്മാതാവും നടിയുമായ പല്ലവി ജോഷി, സംവിധായകന്‍ പ്രകാശ് ബെല്‍വാടി, പുസ്തകത്തിന്റെ എഴുത്തുകാരന്‍ എസ് എല്‍ ഭൈരപ്പ എന്നിവരുടെ സാന്നിധ്യത്തില്‍ ബാംഗ്ലൂരില്‍ വച്ചായിരുന്നു ചിത്രത്തന്റെ പ്രഖ്യാപനം.  

ധര്‍മ്മത്തിന്റെ ഒരു ഇതിഹാസകഥ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. അതേസമയം അഭിനേതാക്കള്‍ ആരൊക്കെയെന്ന് പ്രഖ്യാപിച്ചിട്ടില്ല. സംസ്‌കൃത ഇതിഹാസമായ മഹാഭാരതത്തിന്റെ പുനരാഖ്യാനമാണ് പര്‍വ.

2005 ല്‍ ചോക്കലേറ്റ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സിനിമയില്‍ എത്തിയ ആളാണ് വിവേക് അഗ്‌നിഹോത്രി. ഇന്ത്യയുടെ കോവിഡ് പോരാട്ടം ആസ്പദമാക്കി ഒരുക്കിയ 'ദി വാക്‌സിന്‍ വാര്‍' ആയിരുന്നു വിവേക് അഗ്‌നിഹോത്രിയുടെ ഒടുവിലത്തെ ചിത്രം. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറഞ്ഞ ദി കശ്മിര്‍ ഫയല്‍സിന് ശേഷം അദ്ദേഹം സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ദി വാക്‌സിന്‍ വാര്‍. 

vivek-agnihotri
Advertisment