/sathyam/media/media_files/2026/02/15/chatha-pacha-2026-02-15-22-28-30.jpg)
മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള ഡബ്ല്യൂ.ഡബ്ല്യൂ.ഇ സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായ ചത്ത പച്ച ഒടിടിയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. അർജുൻ അശോകൻ, റോഷൻ മാത്യു തുടങ്ങിയവർ കേന്ദ്രകഥാപാത്രമായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അദ്വൈത് നായർ ആണ്. മെഗാ സ്റ്റാർ മമ്മൂട്ടിയും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന് വളരെ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയിരിക്കുകയാണ്. ചിത്രം ഫെബ്രുവരി 19 ന് സ്ട്രീമിങ് ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഇത് കാണാൻ സാധിക്കും. ഇതിനോടകം 60 കോടി രൂപയിലധികം ​ഗ്രോസ് ചിത്രം നേടിയിട്ടുണ്ട്.
റീൽ വേൾഡ് എൻ്റർടെയ്മെൻ്റ്സിൻ്റെ ബാനറിൽ ഷിഹാൻ ഷൗക്കത്തും റിതേഷ് എസ് രാമകൃഷ്ണനും ചേർന്നാണ് ചത്ത പച്ച നിർമിച്ചിരിക്കുന്നത്. പ്രമുഖമായ WWE യുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ നാല് ഗാനങ്ങളും ചാർട്ട്ബസ്റ്ററുകളായി മാറിക്കഴിഞ്ഞു. ശങ്കർ എഹ്സാൻ ലോയ് കൂട്ടുകെട്ട് ആദ്യമായി സംഗീതം നൽകിയ മലയാള ചിത്രം കൂടിയാണ് ഇത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us