ദുല്‍ഖര്‍ സല്‍മാന്‍റെ നിര്‍മാണ കമ്പനിയായ വേഫറര്‍ ഫിലിംസിന്‍റെ പേരില്‍ കാസ്റ്റിംഗ് കൗച്ച്, കേസില്‍ അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു അറസ്റ്റില്‍.  സംഭവത്തില്‍ ഹണി ട്രാപ്പ് നടന്നുവെന്ന് ദിനില്‍ ബാബു

തുടര്‍ന്ന് ഒളിവിലായിരുന്ന ഇയാളെ എറണാകുളത്തെ വീട്ടില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

New Update
dinil-babu

കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍മാന്‍റെ നിര്‍മാണ കമ്പനിയായ വേഫറര്‍ ഫിലിംസിന്‍റെ പേരില്‍ കാസ്റ്റിംഗ് കൗച്ച് നടത്തിയ കേസില്‍ അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു അറസ്റ്റില്‍.

Advertisment

എറണാകുളം സൗത്ത് പോലീസ് എസ്എച്ച്ഒ പി.ആര്‍. സന്തോഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് രാവിലെ ദിനിലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.

വേഫറര്‍ ഫിലിംസിന്‍റെ പേര് പറഞ്ഞ് എറണാകുളം സ്വദേശിയായ യുവതിയെ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി.

കഴിഞ്ഞ മാസമാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് ഒളിവിലായിരുന്ന ഇയാളെ എറണാകുളത്തെ വീട്ടില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ സംഭവത്തില്‍ ഹണി ട്രാപ്പ് നടന്നുവെന്നാണ് ദിനില്‍ ബാബുവിന്‍റെ മൊഴി. പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

Advertisment